Currency

മസ്കറ്റിൽ വൈദ്യുതി നിരക്കും വർധിപ്പിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും

Friday, October 14, 2016 3:38 pm

വൻകിട ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് അടുത്തവർഷം മുതൽ വർധിപ്പിക്കുവാൻ തീരുമാനം. 150 മെഗാവാട്ടിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവർക്കു ജനുവരി ഒന്നുമുതൽ നിരക്കുവര്‍ധന ഉണ്ടാകും. ഇതുവരെ നല്കിവന്നിരുന്ന സബ്സിഡി എടുത്തുകളയുന്നതോടെ പ്രതിവര്‍ഷം 100 ദശലക്ഷം റിയാലിന്‍െറ ലാഭം സർക്കാരിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ഒമാൻ: വൻകിട ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് അടുത്തവർഷം മുതൽ വർധിപ്പിക്കുവാൻ തീരുമാനം. 150 മെഗാവാട്ടിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവർക്കു ജനുവരി ഒന്നുമുതൽ നിരക്കുവര്‍ധന ഉണ്ടാകും. ഇതുവരെ നല്കിവന്നിരുന്ന സബ്സിഡി എടുത്തുകളയുന്നതോടെ പ്രതിവര്‍ഷം 100 ദശലക്ഷം റിയാലിന്‍െറ ലാഭം സർക്കാരിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എണ്ണ വിലയിടിവിനെത്തുടർന്നു ഉണ്ടായിട്ടുള്ള വരുമാന നഷ്ടംമൂലം ബജറ്റ് കമ്മി വർധിച്ചുവരുന്നതാണ് സബ്‌സിഡികൾ ഒഴിവാക്കുവാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.

വൈദ്യുതി നിരക്ക് വർധന വ്യവസായ മേഖലയെ വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ പല നിത്യോപയോഗ സാധനങ്ങളുടെയും വില വർധിക്കുന്നത് സാധാരണക്കാരെയും ബുദ്ധിമുട്ടിലാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x