ചാരിറ്റി സംഘടങ്കൾ ആയാൽ പോലും പിരിവ് നടത്താൻ അധികൃതരിൽ നിന്നും അനുവാദം വാങ്ങേണ്ടതാണെന്നും ചാരിറ്റി അതോറിറ്റി ലീഗല്‍ ഡയറക്ടര്‍ മുഹമ്മദ് ഗാനിം അല്‍മുഹന്നദി വ്യക്തമാക്കി.
ദോഹ: രാജ്യത്ത് അനുമതിയില്ലാതെ പിരിവ് നടത്തുന്നത് ശിക്ഷാർഹമാണെന്നും പിടിക്കപ്പെടുന്നപക്ഷം ഇവർക്ക് കടുത്ത ശിക്ഷ ലഭിക്കുന്നതായിരിക്കുമെന്നും ചാരിറ്റി അതോറിറ്റി അറിയിച്ചു. ചാരിറ്റി സംഘടങ്കൾ ആയാൽ പോലും പിരിവ് നടത്താൻ അധികൃതരിൽ നിന്നും അനുവാദം വാങ്ങേണ്ടതാണെന്നും ചാരിറ്റി അതോറിറ്റി ലീഗല്‍ ഡയറക്ടര്‍ മുഹമ്മദ് ഗാനിം അല്‍മുഹന്നദി വ്യക്തമാക്കി.
വിദേശിയാണെങ്കിലും പിരിവ് നടത്താന്‍ അതോറിറ്റിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്നും അല്ലാത്തപക്ഷം പിരിവ് നടത്തുന്നതിനിടെ പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കം. ഇതിന് പുറമെ 50000 റിയാല്‍ വരെ പിഴവും ഇവരിൽ നിന്നും ഈടാക്കും. രാജ്യത്ത് നിന്ന് പണം വിദേശത്തേക്ക് അയക്കണമെങ്കിലും അതോറിറ്റിയില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങിയിരിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.