ഖത്തർ മുന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ഥാനിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഖത്തർ മുന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ഥാനിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇരുപതിലേറെ വർഷം ഖത്തറില്‍ ഭരണാധികാരിയായിരുന്ന ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ഥാനി. 84 വയസ്സായിരുന്നു.
മരണവാര്‍ത്ത ഇന്നലെ രാത്രി പത്തു മണിയോടെയാണ് ഖത്തറിലെ അമീരി ദിവാന് സ്ഥിരീകരിച്ചത്. 1972 ഫെബ്രുവരി 22 മുതല്‍ 1995 ജൂണ്‍ 27 വരെ രാജ്യത്തെ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ഹമദ് അല്‍ഥാനി. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ രാജ്യത്തെ സ്കൂളുകളും ഓഫീസുകളും സാധാരണപോലെ തുറന്ന് പ്രവര്‍ത്തിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.