Currency

ഓസ്ട്രേലിയയിൽ പഠിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൾ

സ്വന്തം ലേഖകൻTuesday, November 8, 2016 5:50 pm

സ്കോളർഷിപ്പുകൾ ലഭിക്കുക എവിടെ നിന്നാണ് എന്ന കാര്യത്തിൽ അറിവില്ലാത്തതാണ് പലർക്കും സ്കോളർഷിപ്പുകൾ കിട്ടാതിരിക്കാൻ കാരണമാകുന്നത്. ഓസ്ട്രേലിയയിൽ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് ലഭ്യമായ സ്കോളർഷിപ്പുകൾ ഇതൊക്കെയാണ്...

സ്കോളർഷിപ്പുകൾ ലഭിക്കുന്നത് ഏതൊരു വിദ്യാർത്ഥിയ്ക്കും സന്തോഷം നൽകുന്ന കാര്യമാണ്. പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുറം രാജ്യങ്ങളിലെ മികച്ച സർവകലാശാലകളിൽ പഠിക്കാനാണ് സ്കോളർഷിപ്പ് ലഭിക്കുന്നതെങ്കിൽ അതവരുടെ പഠനനിലവാരത്തിനൊപ്പം ആത്മവിശ്വാസവും വർധിപ്പിക്കാൻ കാരണമാകുന്ന കാര്യമാണ്. അതേസമയം ഇത്തരത്തിൽ സ്കോളർഷിപ്പുകൾ ലഭിക്കുക എവിടെ നിന്നാണ് എന്ന കാര്യത്തിൽ അറിവില്ലാത്തതാണ് പലർക്കും സ്കോളർഷിപ്പുകൾ കിട്ടാതിരിക്കാൻ കാരണമാകുന്നത്.

ഇന്ത്യയിൽ ആകട്ടെ www.scholarships.gov.in എന്ന വെബ്സൈറ്റ് വഴി രാജ്യത്ത് ലഭ്യമായ സ്കോളർഷിപ്പുകൾ ഏതൊക്കെയാണെന്നറിയാം. അതേസമയം ഓസ്ട്രേലിയയിലോ മറ്റു രാജ്യങ്ങളിലോ സ്കോളർഷിപ്പോടെ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൾ എന്തൊക്കെയെന്ന് നോക്കാം.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പൊതുവേ ലഭിക്കുന്ന സ്കോളർഷിപ്പുകൾ

  • ബ്രിട്ടീഷ് കൗൺസിൽ ഐ.ഇ.എൽ.ടി.എസ് സ്കോളർഷിപ്പ് അവാർഡ് ഫോർ ഇന്ത്യൻ സ്റ്റുഡന്റ്സ്: ഐ.ഇ.എൽ.ടി.എസ് ടെസ്റ്റ് പാസായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ പഠിക്കാനായി ബ്രിട്ടീഷ് കൗൺസിൽ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ആണിത്.
  • ഇൻലക്സ് ശിവ്ദാസനി ഫൗണ്ടേഷൻ സ്കോളർഷിപ്പ്സ്: നോർത്ത് അമേരിക്കയിലെയോ യൂറോപ്പിലേയോ സർവകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയിൽ താമസിക്കുന്ന മുപ്പത് വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് ആണിത്. ഗ്രാജ്വേഷൻ, പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്സുകൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കും.

ഓസ്ട്രേലിയയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൾ

  • യൂണിവേഴ്സിറ്റി ഓഫ് അഡലെയ്ഡ് അശോക് ഖുറാന സ്കോളർഷിപ്പ് ഫോർ ഇന്ത്യൻ സ്റ്റുഡന്റ്സ്: യൂണിവേഴ്സ്റ്റി ഓഫ് അഡലെയ്ഡിൽ തെരെഞ്ഞെടുത്ത വിഷയങ്ങളിൽ പിജി ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുക.
  • യൂണിവേഴ്സിറ്റി ഓഫ് ക്യൂൻസ് ലാൻഡ് ബിഇഎൽ ഇന്ത്യൻ സ്കോളർഷിപ്പ്: ക്യൂൻസ് ലാൻഡ് യൂണിവേഴ്സിറ്റിയിൽ ബിസിനസ്, എക്കണോമിക്സ്, ലോ തുടങ്ങിയവയിൽ ഗ്രാജ്വേഷൻ, പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ്. എംബിഎ ചെയ്യുന്നവർ ഈ സ്കോളർഷിപ്പിന് അർഹരല്ല.
  • യൂണിവേഴ്സിറ്റി ഓഫ് ക്യൂൻസ് ലാൻഡ് പോസ്റ്റ് ഗ്രാജേറ്റ് കോഴ്സ്വർക്ക് സ്കോളർഷിപ്പ്: ജീവശാസ്ത്രവും അനുബന്ധ വിഷയങ്ങളിലും തുടർപഠനം നടത്തുന്ന ഇന്ത്യയിൽ നിന്നോ ലാറ്റിൻ അമേരിക്കയിൽ നിന്നോ ഉള്ള വിദ്യാർത്ഥികൾക്ക് നൽകിവരുന്ന സ്കോളർഷിപ്പ്
  • ഗ്ലോബൽ ലീഡേർസ് സ്കോളർഷിപ്പ്സ് ഫോർ ഇന്ത്യൻ സ്റ്റുഡന്റ്സ്: ബിസിനസ് അനുബന്ധ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ പഠിക്കുന്നതിനായി നൽകിവരുന്ന പത്ത് സ്കോളർഷിപ്പുകളാണിത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഓസ്ട്രേലിയയിൽ പഠിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൾ”

  1. Excellent post. I was checking continuously this blog and I am impressed!
    Extremely useful information particularly the last part :
    ) I care for such info a lot. I was seeking this certain information for a very long time.
    Thank you and best of luck.

Comments are closed.

Top
x