Currency

ലണ്ടനിൽ ട്രാം പാളം തെറ്റി; ഏഴു പേര്‍ മരിച്ചു, അമ്പതിലധികം പേര്‍ക്ക് പരുക്ക്

സ്വന്തം ലേഖകൻThursday, November 10, 2016 2:13 pm

ലണ്ടനിലെ ക്രോയിഡണില്‍ ട്രാം പാളം തെറ്റി ഏഴു പേര്‍ മരിച്ചു. 50 പേര്‍ക്കു പരിക്ക് പരിക്കേറ്റു. പരിക്കേറ്റ എട്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ലണ്ടൻ: ലണ്ടനിലെ ക്രോയിഡണില്‍ ട്രാം പാളം തെറ്റി ഏഴു പേര്‍ മരിച്ചു. 50 പേര്‍ക്കു പരിക്ക് പരിക്കേറ്റു. പരിക്കേറ്റ എട്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.  ന്യൂ ആഡിംഗ്റ്റണില്‍ നിന്ന് വിംബിള്‍ഡണിലേക്ക് പോകുകയായിരുന്നു ട്രാമാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയവേയായിരുന്നു അപകടം. 

സംഭവത്തില്‍ ട്രാം ഡ്രൈവര്‍ 42 കാരനായ ബെക്കന്‍ഹാം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. യുകെയില്‍ ആദ്യമായാണ് ട്രാം അപകടം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുരന്തത്തില്‍ പ്രധാനമന്ത്രി തെരേസ മേയ് അനുശോചനം രേഖപ്പെടുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x