Currency

ഖത്തറിൽ പ്രവാസി തൊഴിലാളികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസസൗകര്യമൊരുക്കുന്നു

സ്വന്തം ലേഖകൻFriday, November 11, 2016 11:30 am

രാജ്യത്തെ 32,000-ത്തോളം പ്രവാസി തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസസൗകര്യമൊരുക്കുന്ന പാർപ്പിട പദ്ധതി ഒരുങ്ങുന്നു.

ദോഹ: രാജ്യത്തെ 32,000-ത്തോളം പ്രവാസി തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസസൗകര്യമൊരുക്കുന്ന പാർപ്പിട പദ്ധതി ഒരുങ്ങുന്നു. സർക്കാർ ആയിരിക്കും പദ്ധതിയുടെ സ്പോൺസർ. സര്‍ക്കാര്‍ തൊഴിലാളി പാര്‍പ്പിടപദ്ധതി പ്രാദേശികപങ്കാളികളുടെ സഹകരണത്തോടെ മൂന്ന് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക.

പദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങളിലെ 30 ശതമാനവും നിലവിലെ ഗവണ്‍മെന്റ് അലോക്കേറ്റഡ് പെര്‍മനന്റ് വര്‍ക്കര്‍ അക്കോമഡേഷന്‍ പദ്ധതിയെ പ്രതിനിധാനംചെയ്യുന്നവയാണ്. ആദ്യഘട്ടത്തിൽ 4,000 കിടക്കകളുള്ള സിംഗിള്‍ റസിഡന്‍ഷ്യല്‍ ഫസിലിറ്റി (എസ്.ആര്‍.എഫ്), രണ്ടാം ഘട്ടത്തിൽ 28,000 കിടക്കകളുളള ഇന്റഗ്രേറ്റഡ് വര്‍ക്കര്‍ അക്കോമഡേഷന്‍ കമ്യൂണിറ്റി ഫെസിലിറ്റി (ഐ.ഡബ്‌ള്യൂ.എ.സി.) എന്നിവയാണ് പൂർത്തിയാക്കുക. മൂന്നാംഘട്ടം 2017 ഓടെ കരാര്‍ ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x