ഇന്ത്യയിൽ പഴയ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ എംബസ്സി.
ദോഹ: ഇന്ത്യയിൽ പഴയ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ എംബസ്സി. രാജ്യത്തിനു പുറത്തു നിന്ന് ഇന്ത്യയിലേക്ക് രൂപ കൊണ്ടുപോകുന്നത് നിയമ വിരുദ്ധമാണെന്നും ഇന്ത്യയിലേക്ക് കൊണ്ടുപോകാവുന്ന പരമാവധി വിദേശ കറന്‍സി പതിനായിരം ഡോളര്‍ വരെയാണെന്നും എംബസ്സി അറിയിച്ചു.
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഖത്തരി പൗരന്മാര്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് യഥാര്‍ത്ഥ കറന്‍സികള്‍ സ്വീകരിക്കണം. മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളില്‍ നിന്ന് പണം മാറുമ്പോൾ ലഭിക്കുന്ന നോട്ടുകൾ പുതിയ കറൻസി ആണെന്ന് ഉറപ്പ് വരുത്തണമെന്നും നിർദേശത്തിൽ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.