കേന്ദ്ര സർക്കാർ അസാധുവാക്കിയ 500, 1000 നോട്ടുകൾ സ്വീകരിക്കാന്‍ ദോഹ ബാങ്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി തേടുന്നു. പ്രവാസി ഇന്ത്യക്കാരുടെ കൈവശമുള്ള 500, 1000 ഇന്ത്യന്‍ രൂപ നോട്ടുകള്‍ സ്വീകരിക്കാനാണ് അനുമതി തേടുന്നത്.
ദോഹ: ഇന്ത്യൻ സർക്കാർ അസാധുവാക്കിയ 500, 1000 നോട്ടുകൾ സ്വീകരിക്കാന്‍ ദോഹ ബാങ്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി തേടുന്നു. പ്രവാസി ഇന്ത്യക്കാരുടെ കൈവശമുള്ള 500, 1000 ഇന്ത്യന്‍ രൂപ നോട്ടുകള്‍ സ്വീകരിക്കാനാണ് അനുമതി തേടുന്നത്. ബാങ്കില്‍ എന്‍ആര്‍ഇ അക്കൗണ്ട് എടുത്തിട്ടുള്ള പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 60,000 ആണന്നും അനുമതി ലഭിക്കുകയാണെങ്കില്‍ തങ്ങളുടെ എല്ലാ എന്‍ആര്‍ഇ ഉപഭോക്താക്കളില്‍നിന്നും കൈവശമുള്ള 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയിൽ പ്രവർത്തനമുള്ള ഖത്തറിലെ ഒരേയൊരു ബാങ്കാണ് ദോഹ ബാങ്ക്. മുംബൈ, കൊച്ചി എന്നിവിടങ്ങളിലാണ് ദോഹ ബാങ്കിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനിടെ പ്രവാസികളുടെ കൈവശമുള്ള അസാധുവാക്കിയ നോട്ടുകള്‍ സംബന്ധിച്ചുള്ള പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതി പി.കുമരൻ അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.