Currency

രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

സ്വന്തം ലേഖകൻSaturday, November 19, 2016 6:24 pm

രാവിലെ എണീറ്റയുടനെ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങൾ ചെയ്യുന്നതോടെ നമ്മുടെ ഒരു ദിവസം തന്നെ പോയെന്ന് പറയാം. എന്തൊക്കെയാണ് രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെന്ന് നോക്കാം.

ഒരു ദിവസത്തിലെ മൊത്തം മൂഡിനെ തീരുമാനിക്കുന്നതിൽ രാവിലെ ചെയ്യുന്ന കാര്യങ്ങൾ വലിയ പങ്കുണ്ട്. രാവിലെ എണീറ്റയുടനെ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങൾ ചെയ്യുന്നതോടെ നമ്മുടെ ഒരു ദിവസം തന്നെ പോയെന്ന് പറയാം. എന്തൊക്കെയാണ് രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെന്ന് നോക്കാം.

അലാറം/ടൈമ്പീസ് ഓഫ് ചെയ്ത് വീണ്ടും കിടക്കുന്ന ശീലം ഒഴിവാക്കുക

രാവിലെ ഉണരാൻ അലാറം സെറ്റ് ചെയ്തുവെച്ച് കിടക്കുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ സെറ്റ് ചെയ്ത സമയത്ത് അലാറം അടിക്കുമ്പോൾ മിക്കവരും അത് ഓഫ് ചെയ്തു വീണ്ടും കിടക്കും. ഈ രീതി ഒട്ടും നന്നല്ല എന്ന് മാത്രമല്ല ദിവസം മുഴുവൻ ക്ഷീണമായിരിക്കും നിങ്ങൾക്ക് അനുഭവപ്പെടുക. അതിനാൽ അലാറം അടിക്കുന്ന സമയത്ത് കൈകാലുകൾ നിവർത്തി ഉന്മേഷത്തോടെ ഉണരുക.

എണീറ്റയുടനെ ഫോൺ ചെയ്യുന്ന ശീലം മാറ്റുക

ഫേസ്ബുക്ക്, വാട്ട്സാപ്പ് പോലെയുള്ള സോഷ്യൽ മീഡിയകൾ കാരണം ഫോൺ എല്ലായിപ്പോഴും, ഉറങ്ങുമ്പോൾ പോലും, കയ്യിൽ കരുതുന്നവരാണ് പലരും. എഴുന്നേറ്റയുടനെ പലർക്കും ഫോൺ ചെക്ക് ചെയ്യുന്ന പതിവും കാണും. പക്ഷേ ഈ ശീലം നന്നല്ല. മറിച്ച് എഴുന്നേറ്റ ശേഷം കുറച്ച് നിമിഷങ്ങള്‍ ശാന്തമായി ഇരിയ്ക്കുക. ഇത് മാനസികമായ ഉല്ലാസം നൽകുന്ന കാര്യമാണ്.

ബെഡ് കോഫി വേണ്ട

എണീറ്റയുടനെ കാപ്പി കുടിക്കുന്നവരുണ്ട്. പക്ഷേ നമ്മൾ കരുതുന്നത് പോലെ ഈ ശീലം ഉന്മേഷം തരികയല്ല മറിച്ച് ശരീരത്തിന്‍റെ എനര്‍ജി ലെവല്‍ താഴാന്‍ ഇടയാക്കുകയാണു ചെയ്യുക. ശരീരത്തിലെ എനര്‍ജി ലെവല്‍ നിയന്ത്രിയ്ക്കുന്നത് കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ആണ്‌. ഇത് ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതാകട്ടെ രാവിലെയാണ്. ഈ സമയത്തു കാപ്പി കുടിയ്ക്കുന്നത് ഈ ഹോര്‍മോണിന്‍റെ ഉല്‍പ്പാദനം കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

7 thoughts on “രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ”

  1. Leilani says:

    You really make it seem so easy with your presentation but I find this matter
    to be really something that I think I would never understand.
    It seems too complicated and very broad for me. I am looking forward for your next post, I’ll
    try to get the hang of it!

  2. Magnificent beat ! I would like to apprentice even as you amend your web site, how could i subscribe
    for a blog web site? The account aided me a acceptable deal.
    I were a little bit familiar of this your broadcast offered shiny transparent concept

  3. You could certainly see your expertise within the work you write.
    The sector hopes for more passionate writers like you who aren’t afraid to mention how they believe.
    All the time go after your heart.

Comments are closed.

Top
x