ദോഹയിലെ തുമാമ ഹെല്‍ത്ത് സെന്ററില്‍ നടന്ന 15ാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 2500 ലധികം ഖത്തറിലെ സാധാരണ തൊഴിലാളികളാണ് പ്രയോജനപ്പെടുത്തിയത്.
ദോഹ: ഖത്തറിലെ രണ്ടായിരത്തിലധികം തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധനകളും ആരോഗ്യ ബോധവത്കരണവും ഉറപ്പു വരുത്തിയ 15ാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ദോഹയില്‍ നടന്നു. ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്, ഫ്രന്‍സ് കള്‍ച്ചറല്‍ സെന്ററര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്യാമ്പ് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന് ഉദ്ഘാടനം ചെയ്തു. ദോഹയിലെ തുമാമ ഹെല്‍ത്ത് സെന്ററില്‍ നടന്ന 15ാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 2500 ലധികം ഖത്തറിലെ സാധാരണ തൊഴിലാളികളാണ് പ്രയോജനപ്പെടുത്തിയത്.
പ്രമേഹത്തെ വരുതിയിലാക്കുക എന്ന പ്രമേയത്തില്‍ ഊന്നിയ ക്യാമ്പിലെത്തിയ തൊഴിലാളികളില്‍ അധികവും പ്രമേഹത്തിനും രക്തസമ്മര്ദ്ദത്തിനുമാണ് ചികിത്സ തേടിയത്. ഇവരില്‍ തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് സൗജന്യ ചികിത്സ സൗകര്യമൊരുക്കിയതായി സംഘാടകര്‍ അറിയിച്ചു.
ക്യാമ്പിനോടനുബന്ധിച്ച നടന്ന വിവിധ ബോധവത്കരണ പരിപാടികളില്‍ 5000 ത്തോളം പേര് പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി 150 ലധികം ഡോക്ടര്‍മാരും 175 ലധികം പാരമെഡിക്കല്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും വനിതകളും ഉള്‍പ്പെടെ 750 ലധികം വളണ്ടിയര്‍മാരുമാണ് ക്യാമ്പിന്റെ വിജയത്തിനായി സേവനമനുഷ്ടിച്ചത്. രക്തദാനത്തിനും അവയവദാന സമ്മതപത്രം ഒപ്പുവെക്കാനും നിരവധി പേര് സന്നദ്ധരായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.