പ്രവാസി വിദ്യാർത്ഥികളുടെ ഉന്നത പഠനാവശ്യം പരിഗണിച്ചുകൊണ്ട് ഖത്തറിൽ കൂടുതൽ സ്വകാര്യ സർവകലാശാലകൾ തുറക്കുമെന്ന് ഖത്തര്‍ യൂണിവേഴ്സിറ്റി ഭരണ സാമ്പത്തികകാര്യ വൈസ് പ്രസിഡന്റ് ഡോ. ഖാലിദ് അല്കാത്തിർ അറിയിച്ചു.
ദോഹ: പ്രവാസി വിദ്യാർത്ഥികളുടെ ഉന്നത പഠനാവശ്യം പരിഗണിച്ചുകൊണ്ട് ഖത്തറിൽ കൂടുതൽ സ്വകാര്യ സർവകലാശാലകൾ തുറക്കുമെന്ന് ഖത്തര്‍ യൂണിവേഴ്സിറ്റി ഭരണ സാമ്പത്തികകാര്യ വൈസ് പ്രസിഡന്റ് ഡോ. ഖാലിദ് അല്കാത്തിർ അറിയിച്ചു. നിലവിൽ രാജ്യത്ത് ഉന്നതവിദ്യാഭ്യാസ ചെലവ് വളരെ കൂടുതലാണ്. വർധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി സർവകലാശാലകൾ ഇല്ലാത്തതാണു ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടത്ത്.
മിതമായ സീറ്റ് ഉള്ളതിനാലും ഇതിനാകട്ടെ അമിത ഫീസ് നൽകേണ്ടിവരുന്നതിനാലും പ്രവാസി വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിന് അനുകൂലമായ സാഹചര്യമല്ല നിലവിൽ രാജ്യത്തുള്ളത്. 2005ന് ശേഷം ഖത്തറില്‍ പുതിയ സര്‍വകലാശാലകള്‍ തുറന്നിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്തെ ജനസംഖ്യ അഞ്ച് ലക്ഷത്തില്‍ നിന്ന് 25 ലക്ഷത്തിലേക്ക് എത്തുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ കൂടുതല്‍ സ്വകാര്യ സര്‍വകലാശാലകള്‍ ഉടന്‍ തുറക്കുമെന്നും പ്രവാസി വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും ഡോ. ഖാലിദ് അല്കാത്തിർ അറിയിച്ചത്. രാജ്യത്തെ പ്രവാസി വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വെസ്റ്റിന് ഹോട്ടലില്‍ നടന്ന വട്ടമേശാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.