
ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നികുതിഭാരം ഏര്‍പ്പെടുത്താനുള്ള സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ എണ്ണവില കുറയാന്‍ ഇടയാക്കിയ സാഹചര്യത്തില്‍ വിവിധ തരത്തിലുള്ള സാമ്പത്തിക പുനക്രമീകരണങ്ങളെ കുറിച്ച് ആലോചിക്കാന്‍ ഗള്‍ഫ് നാടുകള്‍ നിര്‍ബന്ധിതമായതായും ഇതിന്റെ ഭാഗമായി നികുതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നതായുമാണ് റിപ്പോര്‍ട്ട്. അക്കൗണ്ടന്‍സി, ഫിനാന്‍സ് സ്ഥാപനമായ ഐസിഎഇ ഡബ്‌ള്യു പ്രസിദ്ധപ്പെടുത്തിയ ‘എകണോമിക് ഇന്‍സൈറ്റ്: മിഡില്‍ ഈസ്റ്റ് ക്യു ഫോര്‍ 2016’ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ തയാറാക്കിയ സാമ്പത്തിക റിപ്പോര്‍ട്ടില്‍ കമ്മിരഹിത ബജറ്റുകള്‍ അവതരിപ്പിക്കുന്നതിന് വേണ്ടിവരുന്ന എണ്ണ വില വ്യത്യസ്തമാണ്. ഖത്തറില്‍ ബാരലിന് 57 ഡോളറും യു.എ.എയില്‍ 60 ഡോളറും സൗദി അറേബ്യക്ക് 77 ഡോളറും ലഭിച്ചാല്‍ മാത്രമെ കമ്മിരഹിത ബജറ്റ് അവതരിപ്പിക്കാനാവൂ. 2018 മുതല്‍ മൂല്യ വര്‍ധിത നികുതി നടപ്പിലാക്കുന്നതിന് ജിസിസി രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ ഇതുവഴി ആഭ്യന്തര ഉത്പാദന വരുമാനത്തില്‍ ഒന്നര മുതല്‍ രണ്ടു ശതമാനം വരെ വര്‍ധനവുണ്ടാക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2010- 14 വര്‍ഷങ്ങളില്‍ എണ്ണയ്ക്കുണ്ടായിരുന്ന ഉയര്‍ന്ന വിലയായ ബാരലിന് 100 ഡോളര്‍ ഇനി തിരിച്ചുവരാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും ചെലവുചുരുക്കിയും സബ്‌സിഡികള്‍ ചുരുക്കിയും ശമ്പള വര്‍ദ്ധനവ് മരവിപ്പിച്ചും സാമ്പത്തിക പ്രശ്‌നങ്ങളെ തരണം ചെയ്യുകയാണന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.