Currency

ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം

സ്വന്തം ലേഖകന്‍Friday, December 9, 2016 12:21 pm

കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വിജിലന്‍സ് വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളിയും. 358 അഴിമതി കേസുകളാണ് ദീര്‍ഘകാലമായി കോടതില്‍ കെട്ടിക്കിടക്കുന്നത്. മൂന്നു പതിറ്റാണ്ട് പഴക്കമുളള കേസുകള്‍പോലും ഇവയില്‍ ഉണ്ടെന്നസാഹചര്യമാണ് നിലവില്‍.

ന്യൂഡല്‍ഹി: ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം. ഹൈക്കോടതിയിലെത്തുന്ന അഴിമതി വിരുദ്ധ കേസുകളില്‍ പലതും തീര്‍പ്പാവുന്നില്ല. കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വിജിലന്‍സ് വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളിയും. 358 അഴിമതി കേസുകളാണ് ദീര്‍ഘകാലമായി കോടതില്‍ കെട്ടിക്കിടക്കുന്നത്. മൂന്നു പതിറ്റാണ്ട് പഴക്കമുളള കേസുകള്‍പോലും ഇവയില്‍ ഉണ്ടെന്നസാഹചര്യമാണ് നിലവില്‍. അഴിമതി കേസുകള്‍ നാല് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണിതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം അഴിമതി വിരുദ്ധ നിയമങ്ങള്‍ ശക്തമായി നടപ്പാക്കുന്നതില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന നിസംഗതയാണ് കേസുകള്‍ കെട്ടിക്കിടക്കാന്‍ കാരണം.

1996 മുതലുളള അഴിമതികേസുകളാണ് ഇനിയും തീര്‍പ്പാകാതെ ഹൈക്കോടതിയുടെ പരിഗണനയിലുളളത്. വിജിലന്‍സ് കോടതിയുത്തരവുകളിന്‍മേലുളള സ്റ്റേ ഓര്‍ഡറുകളും, അപ്പീലുകളും ആണ് ഇവയിലേറെയും. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട കേസുകളും ഏറെയുണ്ട്. പ്രോസിക്യൂഷന്‍ അനുമതി ലഭിക്കാത്ത 61 കേസുകളുണ്ട്. ഉദ്യോഗസ്ഥര്‍ അറസ്റ്റിലാവുന്ന പ്രദേശത്തുള്ള കീഴ്‌ക്കോടതിയാണ് കേസ് ആദ്യം പരിഗണിക്കുക. വിചാരണ പൂര്‍ത്തിയായി കീഴ്‌ക്കോടതി ശിക്ഷ വിധിക്കുകയാണെങ്കില്‍ ശിക്ഷിക്കപ്പെടുന്ന ഉദ്യോഗസ്ഥനും വെറുതെ വിടുകയാണെങ്കില്‍ വിജിലന്‍സുമാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ഇത്തരം കേസുകളാണ് തീര്‍പ്പാക്കാതെ കിടക്കുന്നത്.

1988ലാണ് അഴിമതി നിരോധ നിയമം പുതുക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുളള വിജിലന്‍സ് കേസുകളില്‍ മൂന്നു മാസത്തിനകം പ്രോസിക്യൂഷന്‍ അനുമതി കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീകോടതിയുടെ ഉത്തരവ്. അറ്റോര്‍ണി ജനറലിന്റെ അനുമതി വാങ്ങേണ്ട കേസുകളില്‍ ഒരു മാസത്തെ അധികസമയം കൂടി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമെടുക്കാത്ത കേസുകളുണ്ട്. ഫലത്തില്‍ കുറ്റവാളികളെ വെറുതെ വിടാനുളള സാഹചര്യം സൃഷ്ടിക്കുന്ന അവസ്ഥ. അഴിമതി വിരുദ്ധ നിയമങ്ങള്‍ ഉണ്ടാക്കുന്നതിലും നടപ്പാക്കുന്നതിലും സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമില്ലെന്നതിന്റെ സൂചനയാണ് ഈ സമീപനങ്ങള്‍.

അഴിമതി കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍, കേസുകള്‍ വാദിക്കാന്‍ പ്രത്യേക പ്രോസിക്യൂട്ടര്‍മാര്‍ തുടങ്ങിയ വിജിലന്‍സിന്റെ ആവശ്യവും സംസ്ഥാനത്ത് നടപ്പായിട്ടില്ല ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായശേഷം സംസ്ഥാനത്ത് അഴിമതി കേസുകളില്‍ പ്രതിയായ 28 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെന്നാണ് കണക്ക്. വിജിലന്‍സിന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിലും വന്‍വര്‍ധനയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

13 thoughts on “ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം”

  1. What’s up i am kavin, its my first time to
    commenting anywhere, when i read this article i thought i could
    also create comment due to this sensible article.

  2. Good blog post. I certainly appreciate this website. Keep writing!

  3. My spouse and I absolutely love your blog and find almost all of your
    post’s to be exactly I’m looking for. Would you
    offer guest writers to write content in your case?

    I wouldn’t mind publishing a post or elaborating on many of the subjects you write related
    to here. Again, awesome weblog!

  4. Link exchange is nothing else but it is only placing the other person’s web site link on your page at
    appropriate place and other person will also
    do similar for you.

Comments are closed.

Top
x