Currency

ഖത്തറില്‍ പുതിയ തൊഴില്‍ നിയമം നാളെ മുതല്‍

സ്വന്തം ലേഖകന്‍Monday, December 12, 2016 5:45 pm

പുതിയ തൊഴില്‍ നിയമത്തിന്റെ ഭാഗമായി പ്രവാസികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ലളിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എക്‌സിറ്റ് പെര്‍മിറ്റ് ഗ്രിവന്‍സസ് കമ്മിറ്റിക്ക് ആഭ്യന്തര വകുപ്പ് രൂപം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

ദോഹ: ഖത്തറില്‍ പുതിയ തൊഴില്‍ നിയമം നാളെ മുതല്‍ നടപ്പിലാക്കും. പുതിയ തൊഴില്‍ നിയമത്തിന്റെ ഭാഗമായി പ്രവാസികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ലളിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എക്‌സിറ്റ് പെര്‍മിറ്റ് ഗ്രിവന്‍സസ് കമ്മിറ്റിക്ക് ആഭ്യന്തര വകുപ്പ് രൂപം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഒരു പ്രവാസിക്ക് നാട്ടിലേക്ക് മടങ്ങുന്നപക്ഷം എക്‌സിറ്റ് പെര്‍മിറ്റിന് തൊഴിലുടമയെ സമീപിക്കാം എന്നതാണ് നിലവിലെ നിയമം. എന്നാല്‍ പുതിയ നിയമപ്രകാരം, തൊഴിലുടമ എക്‌സിറ്റ് പെര്‍മിറ്റിനുള്ള അപേക്ഷ നിരസിച്ചാല്‍ പ്രവാസിക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഗ്രിവന്‍സസ് കമ്മിറ്റിയെ സമീപിച്ച് പരാതിപ്പെടാം. ആഭ്യന്തര മന്തരാലയം ലീഗല്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സലീം അല്‍ മറൈഖിയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍.

ആഭ്യന്തര മന്ത്രാലയം, അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ് ലേബര്‍ ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയം, ഖത്തര്‍ നാഷനല്‍ ഹ്യൂമന്‍ റൈറ്റ് കമ്മിറ്റി എന്നീ വിഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ഈ കമ്മിറ്റി അപേക്ഷയില്‍ തീരുമാനം എടുക്കുകയും ബന്ധപ്പെട്ട തൊഴിലുടമയോട് വിശദീകരണം തേടുകയും ചെയ്യും. തൊഴിലുടമയുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അപേക്ഷകന് എക്‌സിറ്റ് പെര്‍മിറ്റ് നല്‍കും. മൂന്ന് ദിവസത്തിനകം കമ്മിറ്റിയുടെ നടപടി ഉണ്ടാകും. കേസുകളില്‍ പെടാത്തവര്‍ക്കായിരിക്കും ഈ ആനുകൂല്ല്യം ലഭിക്കുക. ഇനി കമ്മിറ്റി അപേക്ഷ തള്ളിക്കളയുകയാണങ്കില്‍ മന്ത്രിക്കും അപേക്ഷ നല്‍കാം. അതിന്‍മേലുള്ള മറുപടി 24 മണിക്കൂറിനകം അറിയാം. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് സമതി പ്രവര്‍ത്തിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഖത്തറില്‍ പുതിയ തൊഴില്‍ നിയമം നാളെ മുതല്‍”

  1. It’s the best time to make a few plans for the longer
    term and it is time to be happy. I’ve read this submit
    and if I may just I desire to counsel you few attention-grabbing things or suggestions.
    Perhaps you could write next articles regarding this article.

    I wish to learn even more things about it!

  2. You should be a part of a contest for one of the best websites on the web.

    I am going to highly recommend this site!

Comments are closed.

Top
x