Currency

ഖത്തറില്‍ ഇന്നു മുതല്‍ പുതിയ തൊഴില്‍ നിയമം; പ്രതീക്ഷയോടെ പ്രവാസികള്‍

സ്വന്തം ലേഖകന്‍Tuesday, December 13, 2016 12:58 pm

ഖത്തറിലെ 21 ലക്ഷം പ്രവാസി തൊഴിലാളികളെ ബാധിക്കുന്ന നിര്‍ണായക നിയമമാണിത്. പുതിയ വിസയ്ക്ക് അപേക്ഷിക്കാനായി തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കി. ഈ കരാറിന്റെ അടിസ്ഥാനത്തിലാണു തൊഴിലാളിയുടെ ശമ്പളം, ജോലിമാറ്റം, ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.

ദോഹ: സ്‌പോണ്‍സര്‍ഷിപ് നിയമം റദ്ദാക്കി പുതിയ തൊഴില്‍ നിയമം ഖത്തറില്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍. 2009 ലെ നാലാം നമ്പര്‍ നിയമം ഭേദഗതി ചെയ്താണു 2015 ഒക്‌ടോബര്‍ 27ന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പുതിയ നിയമത്തിനു അംഗീകാരം നല്‍കിയത്. ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി ഒരു വര്‍ഷം തികയുന്ന ദിവസമാണ് നിയമം പ്രാബല്യത്തിലാകുന്നത്.

ഖത്തറിലെ 21 ലക്ഷം പ്രവാസി തൊഴിലാളികളെ ബാധിക്കുന്ന നിര്‍ണായക നിയമമാണിത്. പുതിയ വിസയ്ക്ക് അപേക്ഷിക്കാനായി തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കി. ഈ കരാറിന്റെ അടിസ്ഥാനത്തിലാണു തൊഴിലാളിയുടെ ശമ്പളം, ജോലിമാറ്റം, ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. കരാറില്‍ നിശ്ചിത കാലാവധി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ അഞ്ചു വര്‍ഷത്തിനു ശേഷം ജോലി മാറാന്‍ അനുമതി ലഭിക്കും. നിശ്ചിത കാലാവധി രേഖപ്പെടുത്തിയ കരാറുകളില്‍ കാലാവധി തീരുന്ന മുറയ്ക്കു ജോലി മാറാം. എന്നാല്‍ കരാര്‍ കാലാവധി അവസാനിക്കും മുമ്പു ജോലി മാറാനുള്ള താല്‍പര്യം തൊഴിലാളി രേഖാമൂലം തൊഴിലുടമയെ അറിയിച്ചിരിക്കണം. തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതിയും ജോലി മാറുന്നതിനു വേണം.

labours

തൊഴിലുടമ അനുമതി നല്‍കിയാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകും മുമ്പു പുതിയ ജോലിയിലേക്കു മാറാനാകും. തൊഴിലുടമ കരാര്‍ ലംഘനം നടത്തിയെന്നും ചൂഷണം ചെയ്‌തെന്നും തൊഴില്‍ മന്ത്രാലയത്തെ ബോധ്യപ്പെടുത്താനായാലും കരാര്‍ കാലാവധിക്കു മുമ്പുതന്നെ തൊഴില്‍ മാറാന്‍ മന്ത്രാലയം അനുമതി നല്‍കും. റസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കി ഖത്തറില്‍നിന്നു പുറത്തുപോകുന്നവര്‍ക്കു പുതിയ ജോലി ലഭിച്ചാല്‍ പുതിയ കരാറില്‍ മടങ്ങിയെത്തി ജോലിയില്‍ പ്രവേശിക്കാനാകും. പഴയ കരാര്‍ അവസാനിച്ചാല്‍ പുതിയ ജോലി കണ്ടെത്താനായി മൂന്നുമാസംവരെ മന്ത്രാലയം അനുമതി നല്‍കും.

അതോടൊപ്പം എക്‌സിറ്റ് പെര്‍മിറ്റ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ തൊഴില്‍, ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പ്രതിനിധിയും ഉള്‍പ്പെട്ട സമിതി രൂപീകരിച്ചു. രാജ്യം വിട്ടുപോകുന്നതിനു തൊഴിലുടമ അനുമതി നിഷേധിച്ചാല്‍ എക്‌സിറ്റ് പെര്‍മിറ്റിനായി തൊഴിലാളിക്കു ഗ്രീവന്‍സസ് സമിതിയെ സമീപിക്കാം. മൂന്നു പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ സമിതി തീരുമാനമെടുക്കും. സമിതിയുടെ തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രിക്ക് 24 മണിക്കൂറിനകം പരാതി നല്‍കണമെന്നും ഗ്രീവന്‍സസ് സമിതി അധ്യക്ഷനും ആഭ്യന്തര മന്ത്രാലയം ലീഗല്‍ അഫയേഴ്‌സ് വകുപ്പു മേധാവിയുമായ ബ്രിഗേഡിയര്‍ സാലിം സാഖര്‍ അല്‍ മുറൈഹി അറിയിച്ചു. കരാര്‍ പ്രകാരമുള്ള അവധി നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. അടിയന്തരാവശ്യങ്ങള്‍ക്കായും നാട്ടിലേക്കു പോകാന്‍ അവധി അനുവദിക്കണം. ഇതിനായി നിലവിലേതുപോലെ തൊഴിലുടമയ്ക്കാണ് ആദ്യം അപേക്ഷ നല്‍കേണ്ടത്. തൊഴിലുടമ അപേക്ഷ നിരസിച്ചാല്‍ തൊഴിലാളിക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റിയെ സമീപിക്കാം.

മദീനത്തു ഖലീഫയിലുള്ള പഴയ ട്രാഫിക് സ്റ്റേഷന്‍ കെട്ടിടത്തിലാണു ഗ്രീവന്‍സസ് സമിതി ഓഫിസ്. ഞായര്‍ മുതല്‍ വ്യാഴം വരെയാണ് ഓഫിസിന്റെ പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ രേഖാമൂലമുള്ള അപേക്ഷയാണു നല്‍കേണ്ടതെങ്കിലും വൈകാതെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാനുള്ള സംവിധാനമുണ്ടാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

11 thoughts on “ഖത്തറില്‍ ഇന്നു മുതല്‍ പുതിയ തൊഴില്‍ നിയമം; പ്രതീക്ഷയോടെ പ്രവാസികള്‍”

  1. Hi there! I just wanted to ask if you ever have any issues with hackers?
    My last blog (wordpress) was hacked and I ended up losing several weeks of
    hard work due to no back up. Do you have any solutions to prevent
    hackers?

Comments are closed.

Top
x