
ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന നിയമത്തില്‍ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കി. ഉപാധികളോടെയാണ് ചിലവിഭാഗങ്ങളെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് നിയമത്തില്‍ നി്ന്ന് ഒഴിവാക്കിയത്.
നോണ്‍ റസിഡന്റ് ഇന്ത്യന്‍, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍, 80 വയസോ അതില്‍കൂടുതലോ ഉള്ളവര്‍, അസം, മേഘാലയ, ജമ്മുആന്റ് കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ എന്നിവരെയാണ് പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. സെക്ഷന്‍ 139എഎ പ്രകാരമാണ് ഇവരെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത്.
12th Garshom International Awards online nomination Click here
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്നറിയിച്ചുകൊണ്ട് നേരത്തെ നിയമ കമ്മീഷന്‍ ശുപാര്‍ശയിറക്കിയിരുന്നു. ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് ബി.എസ് ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയുടേതായിരുന്നു ശുപാര്‍ശ.
30 ദിവസത്തിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്നായിരുന്നു കമ്മീഷന്റെ ശുപാര്‍ശ. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാന്‍ 2006 ല്‍ സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.