Currency

ഒളിച്ചോടിയ വിദേശ തൊഴിലാളികളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന രീതിക്ക് മാറ്റം വരുത്തി ഒമാന്‍

സ്വന്തം ലേഖകന്‍Saturday, September 22, 2018 12:46 pm

ഒമാന്‍: ഒമാനില്‍ ഒളിച്ചോടിയ വിദേശ തൊഴിലാളികളുടെ ചിത്രവും വിവരങ്ങളും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന നിലവിലെ രീതിക്ക് മാറ്റം വരുന്നു. വിദേശ തൊഴിലാളികളുടെ വിവരങ്ങള്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാകും ഇനി പ്രസിദ്ധീകരിക്കുക. ഈ മാസം 23 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

ഒളിച്ചോടിയ തൊഴിലാളികെള കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളില്‍ മന്ത്രാലയം അടുത്തിടെ മാറ്റം വരുത്തിയിരുന്നു. കര്‍ശനമായ മാനദണ്ഡങ്ങളാണ് ഒളിച്ചോടിയ തൊഴിലാളികളെ കുറിച്ച് അറിയിക്കുന്നതിനായി ഇപ്പോള്‍ നിലവിലുള്ളത്. ഇതുപ്രകാരം പരാതി നല്‍കുമ്പോള്‍ മൂന്ന് മാസത്തെ ശമ്പളം നല്‍കിയിട്ടുണ്ടെന്ന് തൊഴിലുടമ തെളിയിക്കണം. ഇതിനായി തൊഴിലാളിയെ കാണാതായ തീയതിക്ക് മൂന്ന് മാസം മുമ്പ് വരെയുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x