Currency

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി അടുത്ത സൈബര്‍ ആക്രമണം നാളെ ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Sunday, May 14, 2017 7:02 pm

ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് പോലീസിന്റെ 102 കംപ്യൂട്ടറുകളില്‍ ആക്രമണമുണ്ടായി. സ്വീഡന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് ആദ്യം ആക്രമണമുണ്ടായത്. ബ്രിട്ടനിലെ ആരോഗ്യമേഖലയെയാണ് ഇത് ഏറ്റവും ദോഷകരമായി ബാധിച്ചത്. ലോകമാകെ 75,000 സൈബര്‍ ആക്രമണങ്ങള്‍ കണ്ടെത്തി.

 

ലണ്ടന്‍: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ഇന്ത്യയടക്കം 99 രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സൈബര്‍ ആക്രമണം വീണ്ടും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ച വീണ്ടും ഇത്തരത്തിലുള്ള ആക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ചത്തെ ആക്രമണത്തെ ചെറുക്കാന്‍ സഹായിച്ച മാല്‍വെയര്‍ ടെക് എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ ഗവേഷകനാണ് സൈബര്‍ ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.

‘കഴിഞ്ഞ ദിവസത്തെ ആക്രമണം ഒരു പരിധി വരെ ഞങ്ങള്‍ക്ക് തടയാന്‍ കഴിഞ്ഞു. ഇനിയും ഇതാവര്‍ത്തിക്കാന്‍ ഇടയുണ്ട്. തിങ്കളാഴ്ചയായിരിക്കും അത്. എന്നാല്‍ ആ ആക്രമണം തടയാന്‍ കഴിയണമെന്നില്ല’ മാല്‍വെയര്‍ ടെക് അറിയിച്ചു. പേര് വെളിപ്പെടുത്താത്ത 22 വയസുകാരനാണ് മാല്‍വെയര്‍ടെക് എന്ന പേരില്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം മാല്‍വെയര്‍ ടെക്കും അമേരിക്കയില്‍ നിന്നുള്ള 20 എഞ്ചിനീയര്‍മാരും ചേര്‍ന്ന സൈബര്‍ സമൂഹമാണ് കില്‍ സ്വിച്ച് എന്ന പ്രോഗ്രാമിലൂടെ തടഞ്ഞത്.

കമ്പ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവേര്‍ വിഭാഗത്തില്‍പ്പെടുന്ന മാല്‍വേറാണ് ആക്രമണത്തിനുപയോഗിച്ചത്. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് പോലീസിന്റെ 102 കംപ്യൂട്ടറുകളില്‍ ആക്രമണമുണ്ടായി. സ്വീഡന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് ആദ്യം ആക്രമണമുണ്ടായത്. ബ്രിട്ടനിലെ ആരോഗ്യമേഖലയെയാണ് ഇത് ഏറ്റവും ദോഷകരമായി ബാധിച്ചത്. ലോകമാകെ 75,000 സൈബര്‍ ആക്രമണങ്ങള്‍ കണ്ടെത്തി. 24 മണിക്കൂറിനിടെ ഒരുലക്ഷത്തിലേറെ കംപ്യൂട്ടറുകളെ വൈറസ് ബാധിച്ചതായി മറ്റൊരുകമ്പനിയായ മാല്‍വേര്‍ടെക് പറഞ്ഞു.

മൈക്രോസോഫ്റ്റിന്റെ പഴയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്. ഇത്തരമൊരാക്രമണത്തിന്റെ സാധ്യതയെക്കുറിച്ച് മൈക്രോസോഫ്റ്റ് മാര്‍ച്ചില്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. ആക്രമണത്തിനിരയായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x