തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന നടപടിയാണ് എയര്‍ ഇന്ത്യയുടേത്. അതേസമയം യാത്രക്കാരധികമുള്ള വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും പുതിയതായി ആരംഭിക്കുന്ന സര്‍വീസ് നടത്തുക.
അബൂദബി: എയര്‍ ഇന്ത്യ എക്സ്പ്രസ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടുന്നു. കൊച്ചിയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ അധികം നടത്തും. എയര്‍ ഇന്ത്യ എക്സ്പ്രസ് ട്രാവല്‍ കണ്സല്ട്ടന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 15 മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക.
തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന നടപടിയാണ് എയര്‍ ഇന്ത്യയുടേത്. നിലവില്‍ ദിവസേന ഒരു സര്‍വീസ് മാത്രമാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന് അബൂദബി കൊച്ചി റൂട്ടിലുള്ളത്. അതേസമയം യാത്രക്കാരധികമുള്ള വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും പുതിയതായി ആരംഭിക്കുന്ന സര്‍വീസ് നടത്തുക.
പുലര്‍ച്ചെ 4.55ന് അബുദാബിയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10.30ന് കൊച്ചിയില്‍ എത്തുന്ന വിധത്തിലായിരിക്കും പുതിയ സര്‍വീസ്. കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 1 .25ന് മടങ്ങുന്ന വിമാനം 3.55ന് അബുദബിയിലെത്തും. എയര്‍ ഇന്ത്യ എക്സ്പ്രസ് ഗള്‍ഫ് ഏവിയേഷന്‍ മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.