Currency

അബുദാബിയില്‍ ഇറീഫണ്ട് സംവിധാനം പരിഷ്‌കരിച്ചു

സ്വന്തം ലേഖകന്‍Wednesday, March 31, 2021 11:34 am

അബുദാബി: സര്‍ക്കാര്‍ സേവനങ്ങള്‍ക്കു ഈടാക്കിയ പണം തിരിച്ചു ലഭിക്കാനുള്ള ഇ റീഫണ്ട് സംവിധാനം പരിഷ്‌കരിച്ചു. എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ നിന്നുള്ള തുകയും ഇങ്ങനെ വീണ്ടെടുക്കാമെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.

യുഎഇ പാസ് ഡിജിറ്റല്‍ ഐഡിയും രഹസ്യകോഡും ഉപയോഗിച്ചാണ് ഇറീഫണ്ടിനു അപേക്ഷിക്കേണ്ടത്. ഇങ്ങനെ ചെയ്യുമ്പോള്‍ വിവിധ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ പ്രത്യേക അപേക്ഷ നല്‍കാതെ തന്നെ പണം വീണ്ടെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x