20 കിലോഗ്രാംവരെ ബാഗേജ് അധികമായി കൊണ്ടുപോകാനുള്ള സൗകര്യമാണു എയർഇന്ത്യ ഒരുക്കുന്നത്. പ്രത്യേക നിരക്കിലായിരിക്കും ഈ സേവനം ലഭ്യമാക്കുക.
സലാല: സലാലയിലെ വിവിധയിടങ്ങളിൽ നിന്നും എയർഇന്ത്യ എക്സ്പ്രെസ്സിൽ യാത്രചെയ്യുന്നവർക്ക് പ്രത്യേക സൗകര്യമൊരുക്കുന്നു. 20 കിലോഗ്രാംവരെ ബാഗേജ് അധികമായി കൊണ്ടുപോകാനുള്ള സൗകര്യമാണു എയർഇന്ത്യ ഒരുക്കുന്നത്. പ്രത്യേക നിരക്കിലായിരിക്കും ഈ സേവനം ലഭ്യമാക്കുക.
ചെക്ക് ഇന്‍ ബാഗേജായ 30 കിലോയ്ക്കും ഹാന്‍ഡ് ബാഗേജായ ഏഴ് കിലോയ്ക്കും പുറമേ 20 കിലോ അധികം വിമാനത്തിൽ കൊണ്ടുപോകാനുള്ള സൗകര്യമാണു ഇതെന്ന് അധികൃതർ വ്യക്തമാക്കി. ഒപ്പം ആകർഷകമായ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബാഗേജ് ആനുകൂല്യം നവംബര്‍ 30വരെ തുടരുമെന്നും അധികൃതർ അറിയിച്ചു.
ആദ്യം ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭ്യമാകുക. അഞ്ചു കിലോയ്ക്ക് അഞ്ചര റിയാലും പത്തുകിലോയ്ക്ക് 11 റിയാലും 20 കിലോഗ്രാമിന് 21 റിയാലുമാണ് അധിക ലഗേജിനു ഈടാക്കുക. ഈ തുക യാത്രാടിക്കറ്റെടുക്കുമ്പോള്‍ തന്നെ അടയ്ക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.