Currency

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍; കേരളത്തില്‍ നിന്ന് 48 വിമാനങ്ങള്‍

സ്വന്തം ലേഖകന്‍Friday, July 31, 2020 10:59 am

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചു. നാളെ മുതല്‍ ആഗസ്റ്റ് 15 വരെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് 48 വിമാനങ്ങള്‍ ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തും. യുഎഇ റെസിഡന്റ് വിസയുള്ളവര്‍ക്ക് മാത്രമായിരിക്കും യാത്ര അനുവദിക്കുക

വന്ദേഭാരത് മിഷന്റെ ഭാഗമായാണ് പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരിച്ചെത്താന്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചത്. വിവിധ ദിവസങ്ങളിലായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകളുണ്ട്. ദുബായ്, അബൂദബി, ഷാര്‍ജ വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് നടത്തുക.

യുഎഇ റെസിഡന്റ് വിസയുള്ളവര്‍ക്ക് മാത്രമേ യാത്ര അനുവദിക്കൂ. പുറമെ, ഐസിഎ, അല്ലെങ്കില്‍ ജി.ഡി.ആര്‍.എഫ്.എ അനുമതിയുണ്ടാകണം. 96 മണിക്കൂറിനുള്ള അംഗീകൃത ലാബുകളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആണെന്ന രേഖയും നിര്‍ബന്ധമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x