അല്‍ ബവാരിഹ് കാലാവസ്ഥാ പ്രതിഭാസത്തിന്റെ ഭാഗമായുണ്ടാകുന്ന കാറ്റ് അടുത്ത വാരാന്ത്യം വരെ ശക്തി പ്രാപിച്ചതായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കാറ്റിന് വേഗത കൂടുമെന്നും കാലാവസ്ഥാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പകല്‍ സമയത്ത് വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും വീശുന്ന കാറ്റ് 18 മുതല്‍ 30 വരെ നോട്ടിക്കല്‍ മൈലിനും 35 മുതല്‍ 45 വരെ നോട്ടിക്കല്‍ മൈലിനും ഇടയില്‍ വേഗതയിലായിരിക്കും.
ദോഹ: രാജ്യത്ത് വരും ദിവസങ്ങളില്‍ കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. അല്‍ ബവാരിഹ് കാലാവസ്ഥാ പ്രതിഭാസത്തിന്റെ ഭാഗമായുണ്ടാകുന്ന കാറ്റ് അടുത്ത വാരാന്ത്യം വരെ ശക്തി പ്രാപിച്ചതായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കാറ്റിന് വേഗത കൂടുമെന്നും കാലാവസ്ഥാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പകല്‍ സമയത്ത് വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും വീശുന്ന കാറ്റ് 18 മുതല്‍ 30 വരെ നോട്ടിക്കല്‍ മൈലിനും 35 മുതല്‍ 45 വരെ നോട്ടിക്കല്‍ മൈലിനും ഇടയില്‍ വേഗതയിലായിരിക്കും. കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ തന്നെ എട്ട് മുതല്‍ 12 അടിവരെ ഉയരത്തില്‍ കടലില്‍ തിരമാലയടിക്കാന്‍ സാധ്യതയുണ്ട്.
മാത്രവുമല്ല ശക്തിയേറിയ കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷം പൊടിപടലം നിറഞ്ഞ് കാഴ്ച പരിധി രണ്ട് കിലോമീറ്ററിനും താഴെ വരുമെന്നും നിരീക്ഷകര്‍ വ്യക്തമാക്കി. അല്‍ ബവാരിഹില്‍ പകല്‍ സമയങ്ങളില്‍ കാറ്റിന് ശക്തിയും താപനിലയില്‍ വര്‍ധനവും അനുഭവപ്പെടുമെങ്കിലും രാത്രിയില്‍ ഇതിന്റെ തീവ്രത കുറയും. അതേസമയം അടുത്ത സൂര്യോദയം മുതല്‍ വീണ്ടും കാറ്റും അന്തരീക്ഷ താപനിലയും പൂര്‍വസ്ഥിതി പ്രാപിക്കും.
നാല്‍പത് ദിവസത്തെ കാറ്റ് എന്നും അറിയപ്പെടുന്ന അല്‍ ബവാരിഹിനെ 13 ദിവസങ്ങളുള്ള മൂന്ന് ഘട്ടമാക്കിയാണ് ശാസ്ത്രകാരന്മാര്‍ തിരിച്ചിരിക്കുന്നത്. ജൂണ്‍ ആദ്യവാരം മുതല്‍ ജൂലൈ പകുതി വരെയാണ് ഇത് നിലനില്‍ക്കുക. അന്തരീക്ഷത്തിലെ താപനില ഇക്കാലയളവില്‍ കടുത്തതാകും. രാജ്യത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.