Currency

അല്‍ ഖോറില്‍ രണ്ടു പാര്‍ക്കുകള്‍ തുറന്നു

സ്വന്തം ലേഖകന്‍Wednesday, December 12, 2018 5:04 pm

ദോഹ: അല്‍ ഖോര്‍ നഗരസഭാ പരിധിയില്‍ രണ്ടു പുതിയ പാര്‍ക്കുകള്‍ തുറന്നു. റാസ് ലഫാന്‍ സാമൂഹിക സംവേദന പദ്ധതിയുടെ ഭാഗമായാണ് അല്‍ ഖുര്‍മ, അല്‍ ഖോര്‍ പ്ലാസ എന്നിവിടങ്ങളില്‍ പുതിയ പാര്‍ക്കുകള്‍ നിര്‍മിച്ചത്.

വിശാലമായ ഹരിതമൈതാനം, നടപ്പാത, കുട്ടികള്‍ക്കു പ്രത്യേക കളിസ്ഥലം, പൂന്തോട്ടം, തണല്‍മരങ്ങള്‍ എന്നിവയ്‌ക്കൊപ്പം മറ്റ് അവശ്യസൗകര്യങ്ങളും രണ്ടിടത്തുമുണ്ട്. സൗരോര്‍ജത്തിലാണു പാര്‍ക്കിലെ ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നത്. അല്‍ ശുആ എന്നപേരില്‍ അറേബ്യന്‍ കൃഷ്ണമൃഗങ്ങള്‍ (ഒറിക്‌സ്), മാനുകള്‍, പക്ഷികള്‍ എന്നിവയുള്ള സംരക്ഷിത മേഖലയും പാര്‍ക്കിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x