ദോഹ: അല്‍ഖോര്‍ കാര്‍ണിവലിനു ഈ മാസം 21ന് അല്‍ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയം പാര്‍ക്കില്‍ തുടക്കമാകും. ഫണ്‍ റൈഡുകള്‍, സാംസ്കാരിക, വിനോദ പരിപാടികള്‍, ഇന്‍ഫ്ളേറ്റബിള്‍ പാര്‍ക്ക്, ഷോപ്പിങ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളുമായി പതിനെട്ട് ദിവസം നീളുന്ന കാര്‍ണിവല്‍ ഫെബ്രുവരി 7 ന് അവസാനിക്കും.
രുചിമേളങ്ങളുമായി ഭക്ഷണപാനീയ വില്പനശാലകളും ഫുഡ് ട്രക്കുകളും സജീവമാകും. ഉച്ചയ്ക്ക് 12.00 മുതല്‍ രാത്രി 10.00 വരെയാണ് പ്രവേശനം. 2022 ഫിഫ ലോകകപ്പ് ഉദ്ഘാടന വേദിയായ അല്‍ ബെയ്ത് സ്റ്റേഡിയത്തോട് ചേര്‍ന്നാണ് വിശാലമായ അല്‍ ബെയ്ത് പാര്‍ക്ക്.
മരങ്ങളും ചെടികളും തടാകങ്ങളും ജലാശയങ്ങളും കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും സൈക്കിള്‍, കാല്‍നട പാതകളും മുപ്പതോളം ഫുട്ബോള്‍ പിച്ചുകളുമുള്ള പാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ദേശീയ കായിക ദിനത്തിലാണ് പൊതുജനങ്ങള്‍ക്കായി തുറന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.