Currency

വിസ്മയക്കാഴ്ചകള്‍ ഒരുക്കി അല്‍ഖോര്‍ ഫാമിലി പാര്‍ക്ക് ഞായറാഴ്ച തുറക്കും

സ്വന്തം ലേഖകന്‍Saturday, February 15, 2020 11:26 am
family-park

ദോഹ: പുത്തന്‍ കാഴ്ചകളും വിസ്മയങ്ങളുമായി അല്‍ഖോര്‍ ഫാമിലി പാര്‍ക്ക് നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറക്കും. ദോഹ നഗരത്തില്‍ നിന്ന് ഏകദേശം 60 കിലോ മീറ്റര്‍ അകലെയുള്ള പാര്‍ക്ക് 100 ദിവസം നീണ്ട നവീകരണങ്ങള്‍ക്ക് ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. 3.2 കോടി റിയാലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പൊതുമരാമത്ത് വകുപ്പാണ് പൂര്‍ത്തിയാക്കിയത്.

രാജ്യത്തെ ഏറ്റവും വലിയ പാര്‍ക്കുകളില്‍ ഒന്നാണിത്. 2,40,000 ചതുരശ്രമീറ്ററാണ് വിസ്തൃതി. കൂടുതല്‍ വലിയ മരങ്ങളും പൂന്തോട്ടങ്ങളുമൊക്കെ പ്രത്യേകതകളാണ്. സന്ദര്‍ശകര്‍ക്ക് മികച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രതിവര്‍ഷം 5,00,000 സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. 1983 ലായിരുന്നു പാര്‍ക്കിന്റെ നിര്‍മാണം. 2016ലാണ് നവീകരണത്തിന് ശേഷം ആദ്യം സന്ദര്‍ശകര്‍ക്കായി തുറന്നത്.

ഒരേ സമയം 400 പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ തിയറ്റര്‍, ഷോ റൂം, ഹാളുകള്‍ എന്നിവ ഉള്‍പ്പെടുന്ന മ്യൂസിയം, റസ്റ്ററന്റുകള്‍, കഫ്റ്റീരിയകള്‍, ഫൗണ്ടനുകള്‍, 4,000 ചതുരശ്രമീറ്ററില്‍ കുട്ടികള്‍ക്കായി കളിസ്ഥലം, 360 വനിതകളെയും പുരുഷന്മാരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പള്ളി, കുടിവെള്ളത്തിനായി 12 വാട്ടര്‍ കൂളറുകള്‍, 6 പൊതു ശൗചാലയങ്ങള്‍, 700 പാര്‍ക്കിങ് സ്ഥലം, ഭിന്നശേഷിക്കാര്‍ക്കായി 13 പാര്‍ക്കിങ് സ്ഥലം എന്നിവയെല്ലാമാണ് പാര്‍ക്കിലെ പുതിയ സൗകര്യങ്ങളാണ്. ഓപ്പണ്‍ തിയറ്ററില്‍ ചെറുപരിപാടികളും സംഗമങ്ങളും നടത്താന്‍ സൗകര്യമുണ്ട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x