
ദോഹ: അല്‍ മനസീര്‍ ഇന്റര്‍സെക്ഷനില്‍ ഇന്നുമുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുന്നു. നാലുവരി ഗതാഗതം സാധ്യമാക്കുന്ന സിഗ്‌നല്‍ നിയന്ത്രിത താല്‍ക്കാലിക റൗണ്ട് എബൗട്ടിലൂടെയാണു ശനിമുതല്‍ വാഹനങ്ങള്‍ കടത്തിവിടുക. കൂടുതല്‍ ലെയ്നുകള്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം.
റൗണ്ട് എബൗട്ടിലേക്കു നീളുന്ന അല്‍ ഫുറൗസിയ സ്ട്രീറ്റ്, ഇതിനു സമാന്തരമായ പുതിയ ലെയ്ന്‍ എന്നിവയിലൂടെയാണു നവംബര്‍ 15 വരെ വാഹനങ്ങള്‍ കടന്നുപോകേണ്ടത്. മനസീര്‍ ഇന്റര്‍സെക്ഷന്‍ ഇപ്പോഴുള്ള നാലു ലെയ്നുകള്‍ക്കു പുറമേ ഇടത്തേക്കു മൂന്നു ലെയ്നുകളും അല്‍ ഫുറൗസിയ സ്ട്രീറ്റിലേക്കു യുടേണിന് ഒരു ലെയ്നും ഉള്‍പ്പെടുത്തിയാണു വികസിപ്പിക്കുന്നത്. ഇതിനു പുറമേ മഴവെള്ളം ഒഴുക്കിക്കളയുന്നതിനുള്ള ഓവുചാലുകളും നിര്‍മിക്കുന്നുണ്ട്.
സൈന്‍ബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായും വേഗപരിധി പാലിച്ചുമേ വാഹനങ്ങള്‍ ഓടിക്കാവൂ എന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.