Currency

മെട്രോ സ്റ്റേഷനുകളില്‍ അല്‍ മീറ ശാഖ തുറക്കും

സ്വന്തം ലേഖകന്‍Thursday, December 13, 2018 3:41 pm

ദോഹ: ഖത്തര്‍ റെയിലുമായി സഹകരിച്ചു ദോഹ മെട്രോയുടെ എട്ടു സ്റ്റേഷനുകളില്‍ അല്‍ മീറ ശാഖകള്‍ തുറക്കുമെന്നു കമ്പനി ചെയര്‍മാന്‍ ഷെയ്ഖ് താനി ബിന്‍ തമര്‍ ബിന്‍ മുഹമ്മദ് അല്‍താനി അറിയിച്ചു. ഖത്തറിലെ പൊതുമേഖലാ ഉപഭോക്തൃ ഉല്‍പന്ന വിതരണ കമ്പനിയാണ് അല്‍ മീറ. ഇപ്പോള്‍ അല്‍ മീറയ്ക്ക് 52 ശാഖകളാണ് ഉള്ളത്.

ഖത്തറിനു പുറത്തും കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചുവരികയാണ്. ഒമാനില്‍ മൂന്നു ശാഖകളുടെ നിര്‍മാണജോലികള്‍ പുരോഗമിക്കുന്നു. ഒന്നര വര്‍ഷത്തിനുള്ളില്‍ ഇവ മൂന്നും തുറക്കാനാകുമെന്ന് അദ്ദേഹം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x