Currency

അല്‍ ഒഖ്ദ സ്ട്രീറ്റ് 15 മുതല്‍ 7 ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും

സ്വന്തം ലേഖകന്‍Tuesday, December 15, 2020 8:11 pm

ദോഹ: അല്‍ ഒഖ്ദ സ്ട്രീറ്റ് ഇന്നു മുതല്‍ ഭാഗികമായി അടയ്ക്കും. സ്ട്രീറ്റിലെ അല്‍ഖോര്‍ റോഡ് ഇന്റര്‍സെക്ഷനില്‍ അല്‍ ഫര്‍ഖിയ ബീച്ചിന് നേര്‍ക്കുള്ള റോഡിന്റെ ഇരുവശങ്ങളുമാണ് അടയ്ക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 7 ദിവസത്തേക്കാണിത്. അല്‍ ഫര്‍ഖിയ ബീച്ചിലേക്കും അല്‍ ഒഖ്ദ സ്ട്രീറ്റിലെ അല്‍ഖോര്‍ റോഡ് ഇന്റര്‍സെക്ഷന്റെ കിഴക്കു ഭാഗത്തെ പാര്‍പ്പിട മേഖലകളിലേക്കും പോകേണ്ടവര്‍ അഹമ്മദ് ബിന്‍ ജാസിം സ്ട്രീറ്റ് ഉപയോഗിച്ചോ അല്ലെങ്കില്‍ അല്‍ഖോര്‍ റോഡിന്റെ മറ്റുവശങ്ങളിലെ റോഡുകളില്‍ കൂടിയോ ലക്ഷ്യത്തിലെത്താം.

അല്‍ ബെയ്ത് സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡ് വികസനത്തിന്റെ ഭാഗമായി അല്‍ ഒഖ്ദ സ്ട്രീറ്റില്‍ ടാറിങ് ജോലികള്‍ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x