ഈമാസം 30 മുതല്‍ രണ്ടാഴ്ചത്തേക്ക് സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ക്കും ഗവേഷകര്‍ക്കും വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കും പ്രവേശന അനുമതി നല്‍കും. ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിലെ പരിസ്ഥിതി സംരക്ഷണ ഓഫിസിന്റെയാണ് തീരുമാനം.
മസ്‌കത്ത്: അല്‍ വുസ്തയിലെ വന്യജീവി സങ്കേതം സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. ഈമാസം 30 മുതല്‍ രണ്ടാഴ്ചത്തേക്ക് സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ക്കും ഗവേഷകര്‍ക്കും വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കും പ്രവേശന അനുമതി നല്‍കും. ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിലെ പരിസ്ഥിതി സംരക്ഷണ ഓഫിസിന്റെയാണ് തീരുമാനം. രാവിലെ ഏഴുമുതല്‍ ഉച്ചക്ക് 11 വരെയും വൈകിട്ട് മൂന്നുമുതല്‍ അഞ്ചു വരെയുമാണ് പ്രവേശന അനുമതി.
2824 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലുള്ള സംരക്ഷണ കേന്ദ്രം ഹൈമ വിലായത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിവിധയിനം ജീവികളും സസ്യങ്ങളും കുടിവെള്ള സ്രോതസ്സുകളും അടങ്ങിയതാണ് കേന്ദ്രം. അറേബ്യന്‍ ഒറിക്‌സുകളാണ് പ്രധാന ആകര്‍ഷണം. പുറമെ അറേബ്യന്‍ ഗസെല്ലെ, സാന്‍ഡ് ഗസെല്ലെ, ഇബെക്‌സ് എന്നിവയാണ് ഇവിടെ കണ്ടുവരുന്ന മറ്റുജീവികള്‍. പരിസ്ഥിതി സംരക്ഷണ വിഭാഗം ഓഫിസിന് കീഴിലുള്ള അഞ്ച് റിസര്‍വുകളില്‍ ഏറ്റവും വലുതുമാണ് ഇത്.
സന്ദര്‍ശകരുടെ സുരക്ഷയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും സംരക്ഷണവും കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ സന്ദര്‍ശകര്‍ പാലിക്കണം. പ്രധാന ഗേറ്റിലായിരിക്കും പെര്‍മിറ്റ് വിതരണം. തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വെക്കണം. ഫോര്‍വീല്‍ വാഹനങ്ങളും മതിയായ സുരക്ഷാ സംവിധാനങ്ങളും കരുതണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.