Currency

ഖത്തറില്‍ പൂര്‍ണമായും സര്‍ക്കാര്‍ സേവനങ്ങള്‍ 2020 ഓടെ ഓണ്‍ലൈനില്‍

സ്വന്തം ലേഖകന്‍Wednesday, March 8, 2017 2:29 pm

ഡിജിറ്റല്‍ എക്കോണമിയിലേക്കുള്ള ഖത്തറിന്റെ മുന്നേറ്റത്തിന് വേഗം കൂട്ടുന്നതിനും രാജ്യത്തിന്റെ ദേശീയ ദര്‍ശന രേഖ 2030ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നിര്‍ണായക പദ്ധതി കൂടിയാണ് തസ്മു. അടുത്ത അഞ്ച് വര്‍ഷത്തിനകം സാങ്കേതിക രംഗത്തെ അടിസ്ഥാന സൗകര്യത്തിന് വേണ്ടി 600 കോടി റിയാല്‍ സര്‍ക്കാര്‍ മുടക്കും.

ദോഹ: രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും 2020ഓടെ ഓണ്‍ലൈനിലാക്കും. പ്രധാനമന്ത്രി നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാലാമത് ക്വിറ്റ്‌കോം എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സില്‍ ഖത്തര്‍ സ്മാര്‍ട്ട് പ്രോഗ്രാം (തസ്മു) ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദേഹം ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് എക്‌സിബിഷന്‍ നടക്കുന്നത്.

ഡിജിറ്റല്‍ എക്കോണമിയിലേക്കുള്ള ഖത്തറിന്റെ മുന്നേറ്റത്തിന് വേഗം കൂട്ടുന്നതിനും രാജ്യത്തിന്റെ ദേശീയ ദര്‍ശന രേഖ 2030ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നിര്‍ണായക പദ്ധതി കൂടിയാണ് തസ്മു. അടുത്ത അഞ്ച് വര്‍ഷത്തിനകം സാങ്കേതിക രംഗത്തെ അടിസ്ഥാന സൗകര്യത്തിന് വേണ്ടി 600 കോടി റിയാല്‍ സര്‍ക്കാര്‍ മുടക്കും.

ബഹുരാഷ്ട്ര കമ്പനികള്‍, സ്റ്റാര്‍ട്ട്അപ്പുകള്‍, ചെറുകിട വ്യവസായങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ സഹകരിപ്പിക്കുന്നതിന് ഖത്തര്‍ ഡിജിറ്റല്‍ ഒയാസിസ് സ്ഥാപിക്കും. കൂടാതെ കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ ഓരോ വര്‍ഷവും 10 ശതമാനം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x