Currency

ഖത്തറില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സെപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് ഘട്ടങ്ങളിലായി

സ്വന്തം ലേഖകന്‍Friday, July 24, 2020 4:58 pm

ദോഹ: ഖത്തറില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനായി വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സെപ്തംബര്‍ 1 മുതല്‍ മൂന്ന് ഘട്ടങ്ങളിലായിട്ടായിരിക്കും അധ്യയനം തുടങ്ങുക. സര്‍ക്കാര്‍ സ്‌കൂളുകള്‍, സ്വകാര്യ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ടനുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഈ മൂന്ന് ഘട്ടങ്ങള്‍ ബാധകമാണ്. ആദ്യ ഘട്ടത്തില്‍ മൂന്നിലൊന്ന് കുട്ടികളെ മാത്രം പ്രവേശിപ്പിച്ച് കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കും. രണ്ടാം ഘട്ടത്തില്‍ പകുതി വിദ്യാര്‍ത്ഥികളെ മാത്രം പ്രവേശിപ്പിക്കും. മൂന്നാം ഘട്ടം മുതല്‍ പൂര്‍ണമായ രീതിയില്‍ അധ്യയനം തുടങ്ങും. സ്‌കൂളുകളിലുള്ള കഫെ, കഫ്തീരിയകള്‍, ഭക്ഷണവസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ എന്നിവ തുറക്കാന്‍ പാടില്ല.

ആദ്യ ഘട്ടം: സെപ്തംബര്‍ 1-3

മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഓരോ ദിവസവും പ്രവേശനം

ബാക്കിയുള്ളവര്‍ക്ക് വീട്ടില്‍ വെച്ച് ഓണ്‍ലൈന്‍ ക്ലാസ്

സാമൂഹിക അകലം പാലിച്ചായിരിക്കും ക്ലാസ്സ് റൂമുകളുടെ പ്രവര്‍ത്തനം

ഈ ദിവസങ്ങളില്‍ പാഠഭാഗങ്ങള്‍ പഠിപ്പിക്കില്ല, പകരം കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണമാണ് അധ്യാപകര്‍ നടത്തുക

രണ്ടാം ഘട്ടം: സെപ്തംബര്‍ 6-12, 13-17

ഈ ഘട്ടത്തില്‍ അമ്പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കാണ് ദിവസേന പ്രവേശനം

ബാക്കി അമ്പത് ശതമാനത്തിന് വീട്ടില്‍ വെച്ച് ഓണ്‍ലൈന്‍ ക്ലാസ്

ഈ ഘട്ടം മുതല്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തുടങ്ങും

കോവിഡ് ബോധവല്‍ക്കരണം ഈ ഘട്ടത്തിലും തുടരും

മൂന്നാം ഘട്ടം: സെപ്തംബര്‍ 20 മുതല്‍

ഈ ഘട്ടം മുതല്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പ്രവേശിപ്പിച്ച് പൂര്‍ണാര്‍ത്ഥത്തില്‍ അധ്യയനം തുടങ്ങും


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x