Currency

അല്‍ മെസ്സില തുരങ്കപാത നാളെ തുറക്കും; ഗതാഗത കുരുക്കിന് ആശ്വാസം

സ്വന്തം ലേഖകന്‍Tuesday, August 29, 2017 12:48 pm

അല്‍ റയാന്‍ റോഡ് വികസന പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള പദ്ധതികളാണിത്. അല്‍ റയാന്‍ റോഡിനേയും ജാസ്സിം ബിന്‍ ഹമദ് സ്ട്രീറ്റിനേയും ബന്ധിപ്പിക്കുന്നതാണു മെസ്സില്ല തുരങ്കപാത. അല്‍ റയാന്‍ റോഡിലേക്കു വരാനും തിരിച്ചുമുള്ള വഴികളും തുരങ്കപാതയിലുണ്ട്.

ദോഹ: അല്‍ മെസ്സില തുരങ്കപാത നാളെ തുറക്കും. ബലിപെരുന്നാള്‍ ആഘോഷത്തിനും പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനും മുന്‍പായി ഗതാഗത തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ അല്‍ റയാന്‍ റോഡുമായി നേരിട്ടു ബന്ധിപ്പിക്കുന്ന ജാസ്സിം ബിന്‍ ഹമദ് സ്ട്രീറ്റും നാളെ തുറക്കുമെന്നു പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ അറിയിച്ചു.

അല്‍ റയാന്‍ റോഡ് വികസന പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള പദ്ധതികളാണിത്. അല്‍ റയാന്‍ റോഡിനേയും ജാസ്സിം ബിന്‍ ഹമദ് സ്ട്രീറ്റിനേയും ബന്ധിപ്പിക്കുന്നതാണു മെസ്സില്ല തുരങ്കപാത. അല്‍ റയാന്‍ റോഡിലേക്കു വരാനും തിരിച്ചുമുള്ള വഴികളും തുരങ്കപാതയിലുണ്ട്. ദുഖാന്‍, ബാനി ഹാജര്‍ എന്നിവിടങ്ങളില്‍ നിന്നും, ന്യൂ അല്‍ റയാന്‍ റോഡില്‍നിന്നും ജാസ്സിം ബിന്‍ ഹമദ് സ്ട്രീറ്റ് വഴി അല്‍ റയാന്‍ റോഡിലെ സര്‍വീസ് റോഡിലേക്കെത്താനും മെസ്സില്ല തുരങ്കപാത ഉപയോഗിക്കാം.

അല്‍ റയാന്‍ റോഡിന്റെ രണ്ടു കിലോമീറ്റര്‍ പാത ഇരുവശങ്ങളിലേക്കും നാലു വരിയായി വിപുലീകരിച്ചിട്ടുണ്ട്. ഇതോടെ ഈ ഭാഗത്തെ ഗതാഗത കുരുക്കില്‍ ഗണ്യമായ കുറവു വരും. കൂടാതെ മദീന ഖലീഫയില്‍നിന്ന് അല്‍ റയാന്‍ റോഡിലേക്കു നേരിട്ടു പ്രവേശിക്കാനും മിസ്സെല്ല തുരങ്കപാത സഹായിക്കും.

അഞ്ചു മള്‍ട്ടിലവല്‍ ഇന്റര്‍ചേഞ്ചുകളാണ് അല്‍റയാന്‍ വികസന പദ്ധതിയില്‍ നിര്‍മിക്കുന്നത്. 2018 അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x