ഏകദേശം രണ്ടായിരത്തിനടുത്ത് ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചു. ഇതില്‍ 1500 ഓളം പേര്‍ പാസ്‌പോര്‍ട്ട് കൈകളില്ലാത്തതിനാല്‍ ഇന്ത്യന്‍ എംബസിയുടെ ഔട്ട് പാസിന്റെ ആശ്രയത്തിലാണ് മടങ്ങിയത്.
ദോഹ: അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്ക് സെപ്തംബര്‍ ഒന്നുമുതല്‍ മൂന്നുമാസക്കാലത്തേക്ക് പൊതുമാപ്പ് കൊടുക്കാനുള്ള ഗവണ്‍മെന്റ് പ്രഖ്യാപനം ഡിസംബര്‍ ഒന്നോടെ അവസാനിക്കും. കഴിഞ്ഞ സെപ്തംബര്‍ ഒന്നുമുതല്‍ മൂന്ന് മാസക്കാലത്തേക്കാണ് പൊതുമാപ്പിനുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്ന സുപ്രധാനമായ പ്രഖ്യാപനം വന്നത്.
ഇതിന്റെ ഭാഗമായി ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചത് ആയിരക്കണക്കിന് വിദേശികളായിരുന്നു. ഏകദേശം രണ്ടായിരത്തിനടുത്ത് ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചു. ഇതില്‍ 1500 ഓളം പേര്‍ പാസ്‌പോര്‍ട്ട് കൈകളില്ലാത്തതിനാല്‍ ഇന്ത്യന്‍ എംബസിയുടെ ഔട്ട് പാസിന്റെ ആശ്രയത്തിലാണ് മടങ്ങിയത്.
നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധിപേര്‍ പൊതുമാപ്പ് ആനുകൂല്യം നേടി. എന്നാല്‍ ഡിസംബര്‍ ഒന്നിന് പൊതുമാപ്പ് സമയപരിധി അവസാനിക്കുന്നതോടെ അനധികൃത താമസക്കാരെ കര്‍ക്കശമായി ശിക്ഷിക്കുമെന്നാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി ഡിസംബര്‍ ഒന്നിനകം മുഴുവന്‍ നിയമ വിരുദ്ധ താമസക്കാരും തങ്ങളുടെ രേഖകള്‍ ശരിയാക്കണമെന്ന് ആഭ്യന്തരവകുപ്പ് അടുത്തിടെ അറിയിച്ചിരുന്നു.
പൊതുമാപ്പ് കാലാവധി അവസാനിച്ച് കഴിഞ്ഞാല്‍ ശക്തമായ തെരച്ചിലും തുടര്‍ നടപടികളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെര്‍ച്ച് ആന്റ് ഫോളോഅപ്പ് വിഭാഗത്തില്‍ ഹാജരായി നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിക്കാന്‍ സാധിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഉച്ചക്ക് രണ്ട് മണിമുതല്‍ രാത്രി 8 മണിവരെയുളള സമയത്താണ് അനധികൃത താമസക്കാര്‍ സെര്‍ച്ച് ആന്റ് ഫോളോ അപ്പ് വിഭാഗത്തിലെത്തേണ്ടത്. പൊതുമാപ്പിന് സഹായവുമായി മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.