
ദോഹ: ലോകത്തിലെ ആദ്യ ആംഗ്രി ബേര്‍ഡ്സ് തീം പാര്‍ക്ക് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി. കുടുംബങ്ങള്‍ക്കുള്ള വിനോദസഞ്ചാരകേന്ദ്രമായ ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ സൗത്ത് കോര്‍ട്ടിലാണ് പാര്‍ക്ക്. പാര്‍ക്കിന്റെ ഒന്നാംഘട്ടമാണിപ്പോള് തുറന്നിരിക്കുന്നത്. 17,000 ചതുരശ്രമീറ്ററാണു വിസ്തൃതി.
ഇപ്പോള്‍ വൈകിട്ട് 7.30 മുതല്‍ രാത്രി 12 വരെയാണു പാര്‍ക്കിന്റെ പ്രവര്‍ത്തനം. റമസാന്‍ കഴിഞ്ഞാല്‍ പകലും പ്രവേശനമുണ്ടാകും. ആംഗ്രി ബേര്‍ഡ് ഗെയിമിന്റെ ആരാധകര്‍ കുട്ടികളാണെങ്കിലും 6,500 ചതുരശ്രമീറ്റര്‍ കുടുംബസന്ദര്ശകരെ മൊത്തമായി ആകര്ഷിക്കുംവിധമാണു രൂപകല്പന. ഒട്ടേറെ സാഹസിക റൈഡുകളുമുണ്ട്. 17 മീറ്റര്‍ ഉയരമുള്ള ബിഗ് ട്രീയാണു മുഖ്യാകര്‍ഷണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.