
ദോഹ: അനോക് പ്രഥമ ലോക ബീച്ച് ഗെയിംസിന് കത്താറ ആംഫി തിയറ്ററില്‍ വര്‍ണാഭമായ തുടക്കം. ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജൊആന്‍ ബിന്‍ ഹമദ് അല്‍താനിയാണ് ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. മത്സരങ്ങള്‍ വെള്ളിയാഴ്ച തുടങ്ങിയെങ്കിലും ശനിയാഴ്ച വൈകിട്ടായിരുന്നു ഔദ്യോഗിക ഉദ്ഘാടനം.
97 രാജ്യങ്ങളില്‍ നിന്നും 1,300 കായിക താരങ്ങളാണ് കളിക്കളത്തിലുള്ളത്. 14 ഇനങ്ങളിലായുള്ള മത്സരങ്ങള്‍ ബുധനാഴ്ച സമാപിക്കും. യൂറോപ്പില്‍ നിന്ന് 35 രാജ്യങ്ങള്‍, ഏഷ്യയില്‍ നിന്ന് 21 രാജ്യങ്ങള്‍, അമേരിക്കാസില്‍ നിന്ന് 19 രാജ്യങ്ങള്‍ എന്നിങ്ങനെയാണ് ടീമുകള്‍. ആഫ്രിക്കയില്‍ നിന്ന് 17 രാജ്യങ്ങള്‍, ഓഷ്യാനയില്‍ നിന്ന് 5 രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്.
ആംഫി തിയറ്ററില്‍ ഔദ്യോഗിക ചടങ്ങുകള്‍ കാണാന്‍ വലിയ ജനാവലിയും എത്തിയിരുന്നു. ഒരു മണിക്കൂര്‍ നീണ്ട പരിപാടിയില്‍ മത്സരത്തില്‍ പങ്കെടുക്കുന്ന 97 രാജ്യങ്ങളില്‍ നിന്നുള്ള ടീമികളും പരമ്പരാഗത ഖത്തരി സാംസ്കാരിക പശ്ചാത്തലത്തിലാണ് അണിനിരന്നത്. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച കുട്ടികലാകാരന്മാരുടെ പ്രകടനങ്ങളും മികച്ച ദൃശ്യവിരുന്നൊരുക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.