ബൗദ്ധിക സ്വത്തിന്റെ അവകാശ സംരക്ഷത്തിനായുള്ള സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ ലഭിക്കും. രാജ്യത്തെ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് വളരെ വേഗത്തില്‍ ലഭ്യമാക്കുകയെന്ന തീരുമാനമാണ് പുതിയ സേവനത്തിന് തുടക്കം കുറിക്കാന്‍ കാരണം.
ദോഹ: ഖത്തറില്‍ ബൗദ്ധിക സ്വത്തിന്റെ അവകാശ സംരക്ഷത്തിനായുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇനിമുതല്‍ മന്ത്രാലയത്തില്‍ പോകേണ്ടതില്ല. ബൗദ്ധിക സ്വത്തിന്റെ അവകാശ സംരക്ഷത്തിനായുള്ള സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ ലഭിക്കും. രാജ്യത്തെ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് വളരെ വേഗത്തില്‍ ലഭ്യമാക്കുകയെന്ന തീരുമാനമാണ് പുതിയ സേവനത്തിന് തുടക്കം കുറിക്കാന്‍ കാരണം.
ഇനിമുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതും അവയില്‍ പരിശോധന നടത്തുന്നതും ഇലക്ട്രോണിക് രീതിയിലാകും. പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ഇതിലൂടെ സാധിക്കും. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായുള്ള അപേക്ഷാര്‍ത്ഥിക്കുണ്ടാകുന്ന സമയ നഷ്ടവും പുതിയ സേവനം വഴി ഇല്ലാതാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.