Currency

പ്രവാസി റീ എന്‍ട്രി പെര്‍മിറ്റിന് ഓഗസ്റ്റ് ഒന്ന് മുതല്‍ അപേക്ഷിക്കാം

സ്വന്തം ലേഖകന്‍Friday, July 31, 2020 12:17 pm
reentry

ദോഹ: ഖത്തര്‍ പ്രവാസികള്‍ക്ക് ദോഹയിലേക്ക് മടങ്ങി വരാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിന് നാളെ മുതല്‍ അപേക്ഷിച്ച് തുടങ്ങാം. പെര്‍മിറ്റ് ലഭിച്ചാല്‍ വിദേശവിമാനങ്ങള്‍ക്കുള്ള പ്രവേശന വിലക്ക് ഇന്ത്യ പിന്‍വലിക്കുന്നത് അനുസരിച്ച് ദോഹയിലേക്ക് മടങ്ങി എത്തുകയും ചെയ്യാം. ഖത്തര്‍ ഐഡി കാലാവധി കഴിഞ്ഞവര്‍ക്കും റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ മടങ്ങിയെത്താം.

കേരളത്തില്‍ കൊച്ചിയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനം ഓഗസ്റ്റ് 8 നാണ്. ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് മറ്റ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഖത്തറിലേക്ക് എത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു. റീ എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കേണ്ട ലിങ്ക്. https://portal.www.gov.qa/wps/portal/qsports/home. ഇന്ത്യയിലുള്ളവര്‍ക്ക് +974 44069999 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ പെര്‍മിറ്റ് സംബന്ധിച്ച വിവരങ്ങള്‍ അറിയാം.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x