Currency

ഒമാനില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ വില്‍പ്പന: ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധം

സ്വന്തം ലേഖകന്‍Saturday, September 12, 2020 4:39 pm
sanitizer

മസ്‌കറ്റ്: ഒമാനില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വില്‍പ്പന നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാണെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. നിയമലംഘകര്‍ക്ക് തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. ജെല്‍, സ്‌പ്രേ വിഭാഗത്തില്‍പ്പെടുന്നവയ്ക്ക് ഇത് ബാധകമാണ്. ഉല്‍പ്പന്നങ്ങള്‍ എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നെന്ന് വിതരണക്കാര്‍ ഉറപ്പുവരുത്തണമെന്ന് അതോറിറ്റി അറിയിച്ചു.

നിയമലംഘനത്തിന് നോട്ടീസ് ലഭിച്ചവര്‍ ഇത് ലഭിച്ച് 15 ദിവസത്തിനകം ഉല്‍പ്പന്നത്തിന്റെ നിയമപരമായ അവസ്ഥ ശരിയായ രീതിയില്‍ മാറ്റേണ്ടതാണ്. ഉപഭോക്താക്കളുടെ പരാതിയിലുള്ള നടപടികള്‍ കൂടാതെ വിപണിയില്‍ പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

#Hand Sanitizer sale in Oman


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x