Currency

ഹരിതാഭമായ 3 പൊതുപാര്‍ക്കുകളുടെ നിര്‍മാണത്തിന് തുടക്കം

സ്വന്തം ലേഖകന്‍Tuesday, November 12, 2019 12:25 pm

ദോഹ: രാജ്യത്ത് 3 പുതിയ പൊതുപാര്‍ക്കുകളുടെ നിര്‍മാണത്തിന് തുടക്കമായി. അല്‍ ഗരാഫ, ഉം അല്‍ സെനീം എന്നിവിടങ്ങളില്‍ പുതിയ പാര്‍ക്കുകള്‍ നിര്‍മിക്കുന്നതിനൊപ്പം റൗദത്ത് അല്‍ ഖെയ്ല്‍ പാര്‍ക്ക് (അല്‍ മുംന്തസ പാര്‍ക്ക്) വികസനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ക്ക് നിര്‍മാണത്തിന് തുടക്കമിട്ടതായി പൊതുമരാമത്ത് വകുപ്പാണ് (അഷ്ഗാല്‍) പ്രഖ്യാപിച്ചത്.

ജനസംഖ്യ വര്‍ധന അനുസരിച്ച് പൊതുജനങ്ങള്‍ക്കായി കൂടുതല്‍ പാര്‍ക്കുകള്‍ അനിവാര്യമായ സാഹചര്യത്തിലാണ് പുതിയ പാര്‍ക്കുകള്‍ നിര്‍മിക്കുന്നതെന്ന് അഷ്ഗാല്‍ പബ്ലിക് പ്രോജക്ട് വിഭാഗം മേധാവി എന്‍ജി.അബ്ദുള്‍ ഹകീം അല്‍ ഹാഷിമി പറഞ്ഞു. മരങ്ങളും പൂന്തോട്ടങ്ങളുമെല്ലാം ഒരുക്കി ഹരിതാഭമായ പാര്‍ക്കുകളാണു നിര്‍മിക്കുന്നത്.

കൂടാതെ വ്യായാമത്തിനുള്ള സൗകര്യങ്ങള്‍, കുട്ടികള്‍ക്കുള്ള കളി സ്ഥലങ്ങള്‍, സൈക്കിള്‍ സവാരിക്കാര്‍ക്കും നടത്തത്തിനുമുള്ള പാതകള്‍ എന്നിവയെല്ലാം പുതിയ പാര്‍ക്കുകളില്‍ ഉണ്ടാകും. 3 പാര്‍ക്കുകളിലുമായി 987ല്‍ പരം കാര്‍ പാര്‍ക്കിങ് സ്ലോട്ടുകളാണുള്ളത്. കൂടാതെ 2300 മരങ്ങളും നട്ടുപിടിപ്പിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x