Currency

ഖലീഫ അവന്യൂവിലെ ബനീ ഹജര്‍ ഇന്റര്‍സെക്ഷന്‍ തുറന്നുകൊടുത്തു

സ്വന്തം ലേഖകന്‍Monday, April 16, 2018 1:28 pm

ദോഹ: ബനീ ഹജര്‍ ഇന്റര്‍സെക്ഷന്‍ പബ്ലിക് വര്‍ക്‌സ് അതോറിറ്റി (അശ്ഗാല്‍) ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഖലീഫ അവന്യൂ പദ്ധതിയുടെ ഭാഗമായ ബനീ ഹജര്‍ ഇന്റര്‍സെക്ഷന്‍ ദോഹ, ദുഖാന്‍, ബനീ ഹജര്‍, അല്‍ റയ്യാന്‍ എന്നീ പ്രദേശങ്ങള്‍ക്കിടയിലുള്ള സുഗമമായ ഗതാഗതത്തിന് ഏറെ പ്രയോജനപ്പെടും.

ബനീ ഹജര്‍ ഇന്റര്‍സെക്ഷന്‍ ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ പ്രദേശത്തെ മുഴുവന്‍ ഗതാഗത നിയന്ത്രണങ്ങളും ഡൈവേര്‍ഷനുകളും നീക്കം ചെയ്യുകയും ഗതാഗതം പുതിയ ഇന്റര്‍സെക്ഷന്‍ വഴിയാകുകയും ചെയ്യും. ഇത് സമയലാഭത്തിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സഹായിക്കും.

ഇന്റര്‍സെക്ഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് അല്‍ ഗറാഫ, അല്‍ റയ്യാന്‍ ഇന്റര്‍സെക്ഷനുകള്‍ക്കിടയിലുള്ള ഭാഗമായ ഖലീഫ അവന്യൂവിലെ 2.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ ഭാഗവും ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഇതോടെ ഖലീഫ അവന്യൂ പദ്ധതിയിലെ 5.5 കിലോമീറ്റര്‍ ഭാഗം പൂര്‍ണമായും ഗതാഗതയോഗ്യമായി. 1.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാതയും ഒരു ഓവര്‍പാസും ഇതില്‍ ഉള്‍പ്പെടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x