Currency

വാദി അല്‍ ബനാത് ഇന്റര്‍ചേഞ്ചും അല്‍ ഷമാല്‍ പാലവും ഗതാഗതത്തിനായി തുറന്നു

സ്വന്തം ലേഖകന്‍Monday, December 16, 2019 12:02 pm

ദോഹ: ദേശീയ ദിനത്തില്‍ ഗതാഗതം സുഗമമാക്കാന്‍ ലക്ഷ്യമിട്ട് ദുഹെയ്ല്‍ ഇന്റര്‍ചേഞ്ചിലെ അല്‍ ഷമാല്‍ പാലവും അല്‍ഖോര്‍ റോഡിലെ വാദി അല്‍ ബനാത് ഇന്റര്‍ചേഞ്ചും പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍) ഗതാഗതത്തിനായി തുറന്നു. അല്‍ ദുഹെയ്ല്‍ ഇന്റര്‍ചേഞ്ചിലെ ആദ്യ വിഭാഗത്തിലുള്‍പ്പെടുന്ന അല്‍ ഷമാല്‍ പാലത്തിന്റ നീളം 200 മീറ്ററാണ്. വടക്ക് ഭാഗത്തേക്ക് അഞ്ചുവരി പാതയും തെക്ക് ഭാഗത്തേക്ക് നാല് വരി പാതയുമാണുള്ളത്. മണിക്കൂറില്‍ 18,000 വാഹനങ്ങളെ ഉള്‍ക്കൊള്ളും. അല്‍ ദുഹെയ്ല്‍ ഇന്റര്‍ചേഞ്ച് പദ്ധതിയുടെ 26% ജോലി പൂര്‍ത്തിയായിട്ടുണ്ട്. 2021 രണ്ടാം പാദത്തില്‍ പൂര്‍ത്തിയാകും.

അല്‍ഖോര്‍ റോഡ് പദ്ധതിയുടെ ഭാഗമായ വാദി അല്‍ ബനാത് ഇന്റര്‍ചേഞ്ച് കഴിഞ്ഞ ദിവസം തുറന്നതോടെ പദ്ധതിയിലെ പത്ത് ഇന്റര്‍ചേഞ്ചുകളില്‍ 7 എണ്ണവും പ്രവര്‍ത്തനസജ്ജമായി. 150 മീറ്റര്‍ നീളമുള്ള നാല് പാലങ്ങളാണ് രണ്ട് നിരപ്പായുള്ള വാദി അല്‍ ബനാതിലുള്ളത്. രണ്ട് പ്രധാന പാലങ്ങളില്‍ മൂന്നുവരി പാതയും മറ്റ് രണ്ടെണ്ണങ്ങളില്‍ നാലുവരി പാതയുമാണുള്ളത്. കൂടാതെ രണ്ട് ലൂപ്പുകള്‍, നാല് റാംപുകള്‍, നാല് അണ്ടര്‍പാസുകള്‍ എന്നിവയുമുണ്ട്. ലുസെയ്ല്‍ സിറ്റിയിലെ അല്‍ഖോര്‍ റോഡിന്റെ തെക്ക് ഭാഗത്താണ് ഇന്റര്‍ചേഞ്ച് സ്ഥിതി ചെയ്യുന്നത്. ഇന്റര്‍ചേഞ്ച് തുറന്നതോടെ പദ്ധതിയുടെ 94% പൂര്‍ത്തിയായി. 3 ഇന്റര്‍ചേഞ്ചുകളും കാല്‍നട, സൈക്കിള്‍ പാതകളും മാത്രമാണ് അവശേഷിക്കുന്നത്. 2020 രണ്ടാം പാദത്തോടെ പൂര്‍ത്തിയാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x