
ദോഹ: പുതിയ പാര്‍പ്പിട മേഖലകളില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി അഷ്ഗാല്‍ 320 കോടി റിയാലിന്റെ നിര്‍മാണ കരാര്‍ ഒപ്പിട്ടു. റോഡുകളുടെയും അഴുക്കുചാലുകളുടെയും നിര്‍മാണം, കുടിവെള്ള പൈപ്പുകള്‍, വൈദ്യുത, ടെലിഫോണ്‍, ഇന്റര്‍നെറ്റ് കേബിളുകള്‍ പാകല്‍, ലാന്‍ഡ് സ്‌കേപ്പിങ് എന്നിവയ്ക്കാണ് ഈ തുക ചെലവിടുന്നത്.
സ്വദേശികള്‍ക്കു വീടുവയ്ക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച 3,090 പ്ലോട്ടുകളിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്. ആറ് ഖത്തരി കമ്പനികള്‍ക്കാണ് നിര്‍മാണ കരാര്‍ നല്‍കിയരിക്കുന്നത്. സ്വദേശികളുടെ ഭവന നിര്‍മാണത്തിനായി 24,626 പ്ലോട്ടുകളാണ് ഖത്തര്‍ വികസിപ്പിക്കുന്നത്. 1,700 കോടിയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
തെക്കന്‍ അല്‍ മിഷാഫ്, അല്‍ ഇബ്, ലിയാബൈബ് എന്നീ പ്രദേശങ്ങളിലാണ് വികസന പദ്ധതി നടപ്പാക്കുന്നത്. ഇതിനു പുറമേ 2 റോഡ് വികസന പദ്ധതികളും നടപ്പാക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.