
ദോഹ: അല്‍ ഷമാല്‍ റോഡും താനി ബിന്‍ ജാസിം സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന സര്‍വീസ് റോഡ് ചൊവ്വാഴ്ച മുതല്‍ സ്ഥിരമായി അടയ്ക്കും. അല്‍ ഷമാല്‍ റോഡ് തെക്ക് ഭാഗം മുതല്‍ താനി ബിന്‍ ജാസിം സ്ട്രീറ്റിന് (അല്‍ ഇത്തിഹാദ് സ്ട്രീറ്റ്) മുന്‍പ് വരെയുള്ള ഭാഗമാണ് സ്ഥിരമായി അടയ്ക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍) അറിയിച്ചു.
സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി ഉം ലഖ്ബ ഇന്റര്‍ചേഞ്ചില്‍ 2 പുതിയ പാലങ്ങളും പുതിയ റോഡുകളും വരുന്നതിനാലാണ് റോഡ് സ്ഥിരമായി അടയ്ക്കുന്നത്. അല്‍ ഷമാല്‍ റോഡ് വഴി വരുന്നവര്‍ പുതിയ അല്‍ ഇത്തിഹാദ് പാലത്തിന് ശേഷമുള്ള അല്‍ ഗരാഫ കോംപ്ലക്സിന് സമീപത്തെ കവാടം ഉപയോഗിക്കണം. അവിടെ നിന്ന് അബ്ദുറഹ്മാന് ബിന്‍ ഔഫ് സ്ട്രീറ്റിലൂടെ താനി ബിന്‍ ജാസിം സ്ട്രീറ്റില്‍ നിന്ന് യു ടേണ്‍ എടുത്താല്‍ ക്യു മാള്‍, ഗരാഫ മാര്‍ക്കറ്റ്, വാണിജ്യ മേഖല എന്നിവിടങ്ങളിലേക്ക് പോകാം.
ഗരാഫയിലേക്കുള്ളവര് പുതിയ ഇത്തിഹാദ് പാലത്തിലൂടെ അല്‍ ഇത്തിഹാദ് ഇന്റര്സെക്ഷനിലെത്തി അവിടെ നിന്ന് താനി ബിന്‍ ജാസിം സ്ട്രീറ്റിലേക്ക് യു ടേണ്‍ എടുത്ത് പാലത്തിനടിയിലൂടെ യു ടേണ്‍ എടുത്ത് ക്യു മാളിലേക്ക് എത്താം. വാഹനയാത്രികര്‍ക്കായി റോഡ് അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.