Currency

ഉംലഖ്ബ ഇന്റര്‍ ചേഞ്ചിലെ ആദ്യ മേല്‍പാലം ശനിയാഴ്ച തുറക്കും

സ്വന്തം ലേഖകന്‍Thursday, October 31, 2019 12:43 pm

ദോഹ: ഉംലഖ്ബ (ലാന്‍ഡ്മാര്‍ക്ക്) ഇന്റര്‍ ചേഞ്ചിലെ ആദ്യ മേല്‍പാലം ശനിയാഴ്ച ഗതാഗതത്തിനായി തുറക്കും. 820 മീറ്റര്‍ നീളമുള്ള മേല്‍പാലമാണ് പൊതുമരാമത്ത് വകുപ്പ് തുറക്കുന്നത്. 9 മീറ്ററാണ് വീതി. സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമാണ് ഉംലഖ്ബ ഇന്റര്‍ ചേഞ്ച്.

ഒരു ദിശയിലേക്ക് 2 വരി പാതകളുമായി 5 പാലങ്ങളും ഒരു ദിശയിലേക്ക് ഒറ്റവരി പാതകളുള്ള 4 പാലങ്ങളുമാണ് സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ പദ്ധതിയിലുള്ളത്. 9 പാലങ്ങളില്‍ ആദ്യത്തേതാണ് ശനിയാഴ്ച തുറക്കുന്നത്. ഉം ലഖ്ബ ഇന്റര്‍ചേഞ്ചിന്റെ നിര്‍മാണ പുരോഗതികള്‍ കഴിഞ്ഞ ദിവസം പൊതുമരാമത്ത് അധികൃതര്‍ വിലയിരുത്തിയിരുന്നു. ഇന്റര്‍ ചേഞ്ചിന്റെ 75 ശതമാനം ജോലികളും പൂര്‍ത്തിയായി.

അല്‍ ഗരാഫ മുതല്‍ ദോഹ വരെ ഒരേ ദിശയിലേക്ക് മാത്രമുള്ള പാതയും അടിയന്തര പാതയുമുണ്ട്. വര്‍ഷാവസാനത്തോടെ 2-ാമത്തെ പാലവും 2020 ഓടെ അവശേഷിക്കുന്ന പാലങ്ങളും ഗതാഗതത്തിനായി തുറക്കും. 2020 അവസാനത്തോടെ ഇന്റര്‍ ചേഞ്ച് നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് യാത്രാ സമയത്തില്‍ 70 ശതമാനം കുറവുണ്ടാകും


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x