
ദോഹ: ഖലീഫ അവന്യു പദ്ധതിയുടെ ഭാഗമായ ടില്‍റ്റഡ് ഇന്റര്‍സെക്ഷന്‍ 4നു ഗതാഗതത്തിനു തുറക്കും. നിലവിലെ റൗണ്ട് എബൗട്ടുകളില്‍ നിന്നും വിഭിന്നമായി നിര്‍മിച്ചിരിക്കുന്ന സിഗ്നല്‍ നിയന്ത്രിത റൗണ്ട് എബൗട്ടാണു ഇന്റര്‍സെക്ഷന്റെ പ്രത്യേകത. പുതിയ ഇന്റര്‍സെക്ഷന്‍ തുറക്കുന്നതോടെ സിദ്ര മെഡിക്കല്‍, ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, ഖത്തര്‍ ഫൗണ്ടേഷന്‍, എജ്യുക്കേഷന്‍ സിറ്റി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാകും.
ദോഹ, ദുഖാന്‍, അല്‍ ഗരാഫ, അല്‍ റയ്യാന്‍, അല്‍ ലുഖ്ത എന്നിവിടങ്ങളിലേക്കുള്ള ഗതാഗതവും മെച്ചപ്പെടും. ഇരു വശങ്ങളിലേക്കും 3 പ്രധാന പാതകളാണു പുതിയ ഇന്റര്‍സെക്ഷനിലുള്ളത്. മണിക്കൂറില്‍ 8,500 ഓളം വാഹനങ്ങളെ ഉള്‍ക്കൊള്ളുമെന്നു പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍) വ്യക്തമാക്കി. കഴിഞ്ഞ മാസം പദ്ധതി ഭാഗമായുള്ള ഗരാഫത് അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ചും 2.7 കിലോമീറ്റര്‍ നീളുന്ന തുരങ്കപാതയും ഗതാഗതത്തിനു തുറന്നിരുന്നു. അല്‍ ലുഖ്ത, ഹുവാര്‍ സ്ട്രീറ്റ്, അല്‍ഗരാഫ സ്ട്രീറ്റ്, ഖലീഫ അവന്യു എന്നിവിടങ്ങളിലേക്കുള്ള ഗതാഗതകുരുക്കിലും യാത്രാ സമയത്തിലും ഗണ്യമായ കുറവ് വരുത്താന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.