
മസ്‌കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ഏഷ്യ എക്‌സ്പ്രസ് എക്‌സ്‌ചേഞ്ചിന്റെ പുതിയ ശാഖ വാദി അല്‍ ലവാമി ലുലുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിലവില്‍ 32 ബ്രാഞ്ചുകളാണ് ഒമാനില്‍ ഏഷ്യ എക്‌സ്പ്രസ് എക്‌സ്‌ചേഞ്ചിനുള്ളത്.
സീബ് വാലി ശൈഖ് ഇബ്രാഹീം ബിന്‍ യാഹ്യാ അല്‍ റവാഹി ബ്രാഞ്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഉപഭോക്താവിന് ഏറ്റവും മികച്ച സേവനം ഉറപ്പാക്കുന്നതിന് തങ്ങള്‍ എപ്പോഴും ശ്രദ്ധിച്ചുവരുന്നതായി മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു.
ഉപഭോക്താക്കള്‍ക്കായി മൊബൈല്‍ ആപ്പ് പുറത്തറിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഏഷ്യാ എക്‌സ്പ്രസ്. ഇന്‍സ്റ്റന്റ് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍സ്, പേയ്‌മെന്റ് ട്രാക്കിങ്, പേയ്‌മെന്റ് ഹിസ്റ്ററി തുടങ്ങി വിവിധ സേവനങ്ങള്‍ ആപ്ലിക്കേഷനില്‍ ഉണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.