
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷം പ്രമാണിച്ച് ഡല്‍ഹിയില്‍ നൂറോളം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. റിപ്പബ്ലിക്ക് പരേഡ് പരിശീലനം നടക്കുന്ന രാവിലെ പത്തര മുതല്‍ പന്ത്രണ്ടേകാല്‍ വരെ ഒന്നേമുക്കാല്‍ മണിക്കൂര്‍ ഡല്‍ഹിക്ക് മുകളിലൂടെ പറക്കാനാവില്ലെന്ന് വിമാന കമ്പനികളെ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ജനുവരി 18 മുതല്‍ 26 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.
ജനുവരി 18 മുതല്‍ റിപ്പബ്ലിക് ദിനം വരെയുള്ള ദിവസങ്ങളിലെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നുള്ള നൂറോളം ആഭ്യന്തര സര്‍വീസുകളാണ് ഒറ്റയടിക്ക് റദ്ദാക്കിയത്. അന്താരാഷ്ട്ര സര്‍വീസുകള്‍ പുനക്രമീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് യാത്രക്കാരാണ് ഈ തീരുമാനത്തിലൂടെ വെട്ടിലായത്.
അതേസമയം കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം 6 ദിവസം മാത്രമായിരുന്നു നിയന്ത്രണം. സര്‍വീസുകള്‍ പുനക്രമീകരിക്കുകകയും ചെയ്തിരുന്നു. ഇത്തവണ സര്‍വീസുകളെല്ലാം പുനക്രമീകരിക്കാനാകില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചതോടയാണ് പ്രശ്നം രൂക്ഷമായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.