Currency

ഖത്തറില്‍ സ്വകാര്യമേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ അടുത്തയാഴ്ച്ച മുതല്‍

സ്വന്തം ലേഖകന്‍Thursday, March 11, 2021 4:40 pm

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്‍ കൂടുതല്‍ വിപുലപ്പെടുത്തിയതായി ദേശീയ ആരോഗ്യ നയരൂപീകരണ സമിതി അധ്യക്ഷന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍. അടുത്തയാഴ്ച്ച മുതല്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുത്തിവെപ്പിനുള്ള അവസരം ലഭിച്ചുതുടങ്ങും.

സ്വകാര്യ മേഖലകളിലെ ആശുപത്രികളിലും ക്ലിനിക്കുകളിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും ഇതിനായുള്ള അപ്പോയിന്‍മെന്റ് ലഭിക്കും. ഇതിനകം 380,000 ഡോസ് വാക്‌സിനുകള്‍ നല്‍കിക്കഴിഞ്ഞു. 16 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 12 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. ദിവസേന 15000 പേര്‍ക്ക് നിലവില്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്.

കുത്തിവെപ്പ് എടുക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ലെന്ന് പണ്ഡിതന്മാര്‍ അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് റംസാന്‍ വ്രതക്കാലത്ത് വാക്‌സിനെടുക്കാന്‍ ആരും മടിക്കരുതെന്നും ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x