
ദോഹ: കാറുകള്‍ക്ക് ഇഷ്ട റജിസ്ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കാനുള്ള ലേലം ഇന്നാരംഭിക്കും. 25 ഫാന്‍സി നമ്പറുകളാണ് ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ലേലത്തിനു വച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന ലേലം 17 രാത്രി 10 വരെ നീളും.
ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെട്രാഷ് 2ലൂടെ ലേലത്തില്‍ പങ്കെടുക്കാം. ഒരു ലക്ഷം റിയാലിനാണു വിളി തുടങ്ങുക. നിരതദ്രവ്യമായി 20,000 റിയാല്‍ മുന്‍കൂര്‍ നല്‍കണം. ലേലം ഉറപ്പിക്കുന്നവര്‍ രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ തുകയുമടച്ച് നമ്പര്‍ സ്വന്തമാക്കണം. അല്ലാത്തപക്ഷം 20,000 റിയാല്‍ നഷ്ടപ്പെടും. കഴിഞ്ഞ ലേലത്തില്‍ സര്‍ക്കാരിനു ലഭിച്ചത് 97.6 ലക്ഷം റിയാലാണ്. 344444 എന്ന നമ്പറിനാണു ഏറ്റവും ഉയര്‍ന്ന തുക (12.5 ലക്ഷം റിയാല്‍) ലഭിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.